കോഴിക്കോട്: (kozhikode.truevisionnews.com) ജില്ലാ ക്ഷീര കർഷക സംഗമം ഡിസംബർ അവസാനവാരത്തിൽ ആവളയിൽ നടക്കും.
പരിപാടിയുടെ ഭാഗമായി സെമിനാറുകൾ എക്സിബിഷൻ കന്നുകാലി പ്രദർശനം, ഘോഷയാത്ര, കർഷകർക്കുള്ള ബോധവത്ക്കരണ ക്ലാസുകൾ കലാപരിപാടികൾ എന്നിവയുണ്ടാവും.
പരിപാടിയുടെ വിജയത്തിനായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു . ജില്ലാപഞ്ചായത്ത് മെമ്പർ സി.എം ബാബു അദ്ധ്യക്ഷത വഹിച്ചു.
എൻ.പി. ബാബു,രശ്മി.ആർ, ആദില നിബ്രാസ്, കെ.സജീവൻ, കെ.അജിത, ജീജ.കെ.എം,ശ്രീനിവാസൻ കെ.എം.ബിജിഷ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിന് കെ.നാരായണകുറുപ്പ് സ്വാഗതം പറഞ്ഞു . സ്വാഗത സംഘം ഭാരവാഹികൾ: കെ.നാരായണക്കുറുപ്പ് ചെയർമാൻ,രശ്മി ആർ കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു.
#Dairy #farmer #welcome #group #formed