കോഴിക്കോട്: (ബാലുശ്ശേരി) (kozhikode.truevisionnews.com) കരുമലയിൽ പുതുതായി നിർമ്മിച്ച ശിവപുരം സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു.
കെ.എം.സച്ചിൻ ദേവ് എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സ്വാഗതം പറഞ്ഞു.
നിർമ്മിതി കേന്ദ്രം റീജിയണൽ എൻജിനിയർ ശശി.കെ.എം. റിപ്പോർട്ട് അവതരിപ്പിച്ചു.
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത, ഇന്ദിര ഏറാടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വില്ലേജ് ഓഫീസിനു വേണ്ടി സ്ഥലം നൽകിയ, ബാലരാമക്കുറുപ്പ്, മുൻ വില്ലേജ് ഓഫീസർ കെ.സുധീര, ആതിര മണികണ്ഠൻ, സുസ്മിൻ ഫംനാസ് എന്നിവരെ ആദരിച്ചു. ചടങ്ങിന് കെ.രാധാകൃഷ്ണൻ നന്ദി പറഞ്ഞു.
#Sivapuram #Smart #VillageOffice #Dedicated #Nation