കോഴിക്കോട്: (kozhikode.truevisionnews.com) തിരുവണ്ണൂർ മലബാർ സ്പിന്നിങ് ആൻഡ് വീവിങ് മില്ലിനായി കഴിഞ്ഞ ഏഴുവർഷം സർക്കാർ നൽകിയ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക
സഹായത്തിന്റെ ക്രയവിക്രയങ്ങളിൽ ക്രമക്കേടുണ്ടെന്നും വിജിലൻസ് അന്വേഷണം വേണമെന്നും മിൽസ് വർക്കേഴ്‌സ് യൂണിയൻ (ഐ.എൻ.ടി.യു.സി.) വാർഷികയോഗം ആവശ്യപ്പെട്ടു.
പ്രോവിഡന്റ് ഫണ്ട് വിഹിതം വർഷങ്ങളായി മാനേജ്‌മെന്റ് അടയ്ക്കുന്നില്ല. ഇ.എസ്.ഐ. അടയ്ക്കുന്നില്ല. വൈദ്യുതിചാർജ് കുടിശ്ശിക 14 കോടിയിലേക്ക് എത്തിനിൽക്കുന്നു.
ഇതെല്ലാം ബാധ്യതകളായി നിൽക്കുമ്പോഴാണ് ആറുകോടി രൂപ മുടക്കി രണ്ട് ഓട്ടോ കോണർ മെഷീൻ സ്ഥാപനത്തിൽ സ്ഥാപിച്ചിട്ടുള്ളതെന്നും കേരള സ്റ്റേറ്റ് ടെക്‌സ്റ്റൈൽ വർക്കേഴ്‌സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി.) സംസ്ഥാന ജനറൽസെക്രട്ടറി കെ. ഉദയകുമാർ പറഞ്ഞു.
യോഗത്തിൽ പി. പ്രമീഷ് അധ്യക്ഷത വഹിച്ചു. പി. അനിൽകുമാർ, പി. സജീഷ്, പി.ടി. മനോജ്. സി. അജ്മൽ എന്നിവർ സംസാരിച്ചു
#INTUC #Demands #Vigilance #Probe #Thiruvannur #Cotton #Mill #Transactions