കോഴിക്കോട്: (kozhikode.truevisionnews.com) കടുത്ത പനി ബാധിച്ച് 10 വയസ്സുകാരി മരിച്ചു.
കോഴിക്കോട് കൊടിയത്തൂർ സ്വദേശി നിസാമിന്റെ മകൾ ദിൽഷയാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് പനി ബാധിച്ചത്.
നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കടുത്ത പനിയിൽ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ദിൽഷ മരണത്തിന് കീഴടങ്ങിയത്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു മരണം സംഭവിച്ചത്. കാരശ്ശേരിയിലെ സ്വകാര്യ ഹോമിയോ ക്ലിനിക്കിലായിരുന്നു പനി തുടങ്ങിയ സമയത്ത് കുട്ടിയെ ചികിത്സിച്ചിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
#yearold #girl #dies #fever #Kozhikode