കോഴിക്കോട്: (kozhikode.truevisionnews.com) മുൻ മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റുമായിരുന്ന ആർ ശങ്കർ സ്മാരക കർമ്മയോദ്ധ പുരസ്‌കാരം അഡ്വ മോഹൻലാലിന്.
സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സമഗ്ര സംഭാവനയുടെ അടിസ്ഥാനത്തിൽ സുഭാഷ് നെഹ്‌റു ട്രസ്റ്റ് ആണ് പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്.
പുരസ്‌കാരവും 25001ക്യാഷ് പ്രൈസും അടങ്ങിയതാണ് അവാർഡ് . നവംബർ 7 ന് ഉച്ചക്ക് 3മണിക്ക് അമ്പത്തിഒന്നാം ആർ.ശങ്കർ അനുസ്മരണ സമ്മേളനത്തിൽ കെ പി കേശവമേനോൻ ഹാളിൽ വച്ച് അവാർഡ് നൽകും.
മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എം എൽ എ ഉദ്ഘാടനം നിർവഹിക്കും. ഡി സി സി പ്രസിഡന്റ് അഡ്വ കെ പ്രവീൺകുമാർ മുഖ്യഥിതിയാകും.
പത്ര സമ്മേളനത്തിൽ സുഭാഷ് നെഹ്‌റു ട്രസ്റ്റ് ചെയർമാൻ എൻ വി ബാബുരാജ്, ജൂറി കമ്മിറ്റി ചെയർമാൻ ഗുരുകുലം ബാബു, ട്രസ്റ്റ് ഭാരവാഹികളായ പി അനിൽ ബാബു, എം എ റഹ്മാൻ, ഗോകുലം ബാലൻ എന്നിവർ പങ്കെടുത്തു.
#Adv.Mohanlal #receive #RShankarKarmayodhaAward