കോഴിക്കോട്: (kozhikode.truevisionnews.com) സേവ് പൂനൂര്‍ പുഴ ഫോറത്തിന്റെ 7-ാം വാര്‍ഷികം 21ന് ശനി വൈകിട്ട് 5 മണിക്ക് ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഫോറം പ്രസിഡണ്ട് പി.എച്ച്.താഹ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനവും, ഡോക്യുമെന്ററി ഉദ്ഘാടനം മേയര്‍ ബീന ഫിലിപ്പും നിര്‍വ്വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ മുഖ്യ പ്രഭാഷണം നടത്തും.
പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി വിശിഷ്ടാഥിതിയാവും. എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ.മുനീര്‍, പി.ടി.എ റഹീം, കെ.എം.സച്ചിന്‍ദേവ്, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് എന്നിവര്‍ സംസാരിക്കും.
മികച്ച പരിസ്ഥിതി മാധ്യമ പുരസ്‌കാരം മാധ്യമം കൊടുവള്ളി ലേഖകന്‍ അഷ്‌റഫ് വാവാടിന് സമ്മാനിക്കും.
10001 രൂപയും ഫലകവുമാണ് പുരസ്‌കാരം. ഫറോക്ക് മുനിസിപ്പാലിറ്റി സെക്രട്ടറി ഷാജു പോള്‍, പുഴയമ്മ ഡോക്യുമെന്ററി സംവിധായകന്‍ സി.പ്രദീഷ് കുമാര്‍, കുടുംബശ്രീ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ എന്നിവരെ ആദരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ പി.എച്ച്.താഹ, ജന.സെക്രട്ടറി അഡ്വ.കെ.പുഷ്പാംഗതന്‍, ബാലരാമന്‍.സി, പി.റഷീദ് പൂനൂര്‍, മുഹമ്മദ് സാലിഹ് എന്നിവര്‍ പങ്കെടുത്തു.
#Save #PoonoorRiverForum #Anniversary #Held #Town #Hall