കോഴിക്കോട്: (kozhikode.truevisionnews.com) 'ആർദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി താമരശ്ശേരി താലൂക്ക് ആശുപത്രി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു.
താലൂക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെ സൗകര്യങ്ങളും നിർമ്മാണം പുരോഗമിക്കുന്ന പുതിയ ഒ.പി, ഓപ്പറേഷൻ തിയേറ്റർ എന്നിവയുടെ നിർമ്മാണ പ്രവൃത്തികളും മന്ത്രി വിലയിരുത്തി.
വാർഡുകൾ സന്ദർശിച്ച മന്ത്രി രോഗികളുടെ സുഖവിവരങ്ങളും ആശുപത്രിയിലെ സൗകര്യങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. താമരശ്ശേരി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട മറ്റു വികസന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കലക്ടറേറ്റിൽ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
എം കെ മുനീർ എം എൽ എ, ബോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് മാസ്റ്റർ, താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ റഹ്‌മാൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ കെ രാജാറാം,
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ അബ്ബാസ്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരുമായും മന്ത്രി സംസാരിച്ചു.
ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിയോടെപ്പം ഉണ്ടായിരുന്നു.
'#ArdramArogyam' #Health #Minister #Veena George #visits# Thamarassery #Taluk #Hospital