കോഴിക്കോട്: (kozhikode.truevisionnews.com) പുറത്തു നിന്ന് മാത്രം കണ്ടുപരിചയമുള്ള പൊലീസ് സേറ്റേഷനെ അടുത്തറിയാനെത്തി കോഴിക്കോട്ടെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍.
രാജ്യത്തെ ആദ്യവനിതാ പൊലീസ് സ്റ്റേഷനായ പാവമണി റോഡിലെ സ്റ്റേഷനാണ് കുട്ടികള്‍ സന്ദര്‍ശിച്ചത്. ഭയം കലര്‍ന്ന കൗതുകത്തോടെ പൊലീസ് സ്റ്റേഷനുള്ളിലേക്കവര്‍ ഓടിക്കയറി.
പാട്ടുപാടിയും ലഡു വിതരണം ചെയ്തും കുഞ്ഞുമക്കളെ പൊലീസുകാര്‍ വരവേറ്റു. പൊലീസിനോടുള്ള കുട്ടികളുടെ പേടി മാറ്റുക ലക്ഷ്യമിട്ടാണ് പൊലീസും കുട്ട്യോളും എന്ന് പേരിട്ട പരിപാടി സംഘടിപ്പിച്ചത്.
പുതിയറ ബി ഇ എം യു പി സ്കൂളിലെ എല്‍ കെ ജി മുതല്‍ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് പരിപാടിയുടെ ഭാഗമായത്.
ഭയന്ന് മാറിനിന്നവരെയും ആവേശത്തോടെ അടുത്തു കൂടിയവരെയും കാണാം. കഥ പറഞ്ഞ് കുട്ടികളെ എസിപി കൈയ്യിലെടുത്തു.
#Filled #excitement #singing #telling #stories #police #kuttyol