---
title: "#Drinkingwater | തലക്കുളത്തൂരിലെ കുടിവെള്ള വിതരണ പ്രശ്നങ്ങൾക്ക് പരിഹാരമാകും"
english_title: "#Drinkingwater #supply #problems #Thalakulathur #solved"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/154136/drinkingwater-supply-problems-thalakulathur-solved-new"
published_at: "2023-10-16T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652cfadc7dbea_drinking.jpg"
keywords: []
---

# #Drinkingwater | തലക്കുളത്തൂരിലെ കുടിവെള്ള വിതരണ പ്രശ്നങ്ങൾക്ക് പരിഹാരമാകും

> **Lead Summary:** **കോഴിക്കോട് : [ **തലക്കുളത്തൂർ ​ഗ്രാമപഞ്ചായത്തിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ യോ​ഗം ചേർന്നു.

## Article Content

**കോഴിക്കോട് : [ **തലക്കുളത്തൂർ ​ഗ്രാമപഞ്ചായത്തിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ യോ​ഗം ചേർന്നു.

പഞ്ചായത്തിലെ മതിലകം ഭാ​ഗത്തെ പെെപ്പ് പൊട്ടുന്ന പ്രശ്നം ഒരുമാസത്തിനുള്ളിൽ പരിഹരിക്കാൻ യോഗത്തിൽ തീരുമാനമായി.

ചോയിക്കുളം വിളയാറമല ഭാ​ഗത്ത് ചില ദിവസങ്ങളിൽ വെള്ളം കിട്ടാത്ത പ്രശ്നം പരിഹരിക്കുന്നതിന് സ്റ്റീഫൻ കുന്നിലെ ടാങ്കിലേക്ക് പെെപ്പ് ലെെൻ കൊണ്ടുപോകുന്നതിന് നിർബന്ധിത സ്ഥലം ഏറ്റെടുക്കൽ നടത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദേശം നൽകി. ​

ഗവൺമെന്റ് ​ഗസ്റ്റ് ഹൗസിൽ ചേർന്ന യോ​ഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ടി പ്രമീള, വെെസ് പ്രസിഡന്റ് കെ.കെ ശിവദാസൻ, വികസന കാര്യ സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർപേഴ്സൺ സീന സുരേഷ്,

പഞ്ചായത്തം​ഗം ഷരീന കരീം, മുൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ സത്യൻ മാസ്റ്റർ, കേരള വാട്ടർ അതോറിറ്റി, ജൽ ജീവൻ മിഷൻ ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/154136/drinkingwater-supply-problems-thalakulathur-solved-new)