കോഴിക്കോട്: (kozhikode.truevisionnews.com) വെളളിപറമ്പ് എം സി എഫില്‍ ഉണ്ടായ തീപിടുത്തത്തില്‍ ദുരൂഹതെയെന്ന് പെരുവയല്‍ ഗ്രാമപഞ്ചായത്ത്.
മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിക്കാന്‍ ഉള്ള സാഹചര്യമില്ലെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി പറഞ്ഞു.
സംഭവത്തില്‍ പെരുവയല്‍ ഗ്രാമപഞ്ചായത്ത് മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പെരുവയല്‍ ഗ്രാമ പഞ്ചായത്തിലെ വെള്ളിപറമ്പ് എം.സി. എഫില്‍ ഉണ്ടായ തീപിടുത്തത്തില്‍ ദുരൂഹതയുണ്ടെന്നാണ് ഗ്രാമപഞ്ചായത്ത് ആരോപിക്കുന്നത്.
മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ യാതൊരുവിധത്തിലും തീപിടിക്കാന്‍ പറ്റുന്ന സാഹചര്യം ഇല്ല. എന്നാല്‍ പൂര്‍ണ്ണമായി തീപിടിച്ച് നശിച്ചതില്‍ വലിയ ദുരൂഹതയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി പറഞ്ഞു.
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് എംസിഎഫ് കത്തി നശിച്ചതിലൂടെ ഉണ്ടായത്. കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എം.സി.എഫിന്റെ ഉദ്ഘാടന സമയത്ത് പോലും ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
എന്നാല്‍ പരിസരവാസികള്‍ക്ക് യാതൊരുവിധ പ്രയാസങ്ങളും സൃഷ്ടിക്കാതെയാണ് എം.സി.എഫ് പ്രവര്‍ത്തിച്ചിരുന്നത്. വൈദ്യുതി പോലും ലഭിച്ചിട്ടില്ലാത്ത എം സി എഫില്‍ കഴിഞ്ഞ ദിവസമാണ് വയറിങ് പൂര്‍ത്തീകരിച്ചത്.
വയറിങ് കരാറെടുത്ത കരാര്‍ ഉടമയുടെ ഉപകരണങ്ങളും വയറുകളും പൂര്‍ണ്ണമായും കത്തിയമര്‍ന്നു. ഇവര്‍ക്കും കനത്ത നഷ്ടമാണ് ഉണ്ടായത്.
എം.സി.എഫിന്റെ ഉള്ളില്‍ ശേഖരിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണമായും നനഞ്ഞ രീതിയില്‍ ആയിരുന്നു ഉണ്ടായിരുന്നതെന്ന് ഹരിത കര്‍മ്മ സേന അംഗങ്ങള്‍ പറഞ്ഞു.
അതുകൊണ്ടുതന്നെ എം.സി.എഫില്‍ഉണ്ടായ തീപിടുത്തം അന്വേഷിച്ച് കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകണമെന്ന് ഹരിത കര്‍മ്മ സേന അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഇന്ന് പുലര്‍ച്ചെ 2 പത്തോടയാണ് തീപിടുത്തം ഉണ്ടായത്. പരിസരവാസികള്‍ അറിയിച്ചതിന് തുടര്‍ന്ന് വെള്ളിമാടുകുന്ന് മീന്‍ചന്ത ഫയര്‍ സ്റ്റേഷനില്‍ നിന്നും 6 യൂണിറ്റ് എത്തിയാണ് തീ അണക്കാനുള്ള ശ്രമം ആരംഭിച്ചത്.
മൂന്നുമണിക്കൂര്‍ നീണ്ട തീവ്ര പരിസര പരിശ്രമത്തിനു ശേഷമാണ് തീ അണക്കാനായത്. തീ ആളിക്കത്തിയതിനെത്തുടര്‍ന്ന്എംസിഎഫിന് തൊട്ടു പിറകിലുള്ള പൂവംപറമ്പ് മണിയുടെ വീട്ടിലെ വയറിങ്ങും കത്തി നശിച്ചു.
സംഭവത്തില്‍ പെരുവയല്‍ ഗ്രാമപഞ്ചായത്ത് മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#Panchayat #mystery #Velaliparam #MCF #fire