കോഴിക്കോട് : (kozhikode.truevisionnews.com) കോഴിക്കോട് വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്തില്‍ പങ്കാളിയാണെന്ന് കണ്ടെത്തിയ സി.ഐ.എസ്.എഫ് അസി. കമാന്‍ഡന്റ് നവീന്‍ കുമാറിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
കരിപ്പൂർ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറലാണ് ഉത്തരവിറക്കിയത്. സസ്പെന്ഷന് കാലാവധിയില്‍ നവീന്‍ കുമാര്‍ ബംഗളൂരു ഓഫിസില്‍ തുടരണമെന്ന് നിർദേശമുണ്ട്.
കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ള കൂടുതല്‍ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥനെകൂടി പൊലീസ് ചോദ്യം ചെയ്തു.
ഈ ഉദ്യോഗസ്ഥൻ മുമ്പ് കരിപ്പൂരിൽ ജോലി ചെയ്തിട്ടുണ്ട്. നവീനെ വ്യാഴാഴ്ചയും പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. പൊലീസ് വിളിക്കുമ്പോൾ ഹാജരാകാൻ നിർദേശം നൽകി.
അന്വേഷണ ഉദ്യോഗസ്ഥന് കൊണ്ടോട്ടി ഡിവൈ.എസ്.പി മൂസ വള്ളിക്കാാടന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തത്.
മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. കേസില്‍ കൂടുതല്‍ പേര് പിടിയിലാകുമെന്നാണ് സൂചന.
#Help #gold #CISF #Suspension #commandant