കോഴിക്കോട് : (kozhikode.truevisionnews.com) സമസ്ത നേതാക്കളെ അപകീർത്തിപ്പെടുത്തുന്നവരെ മുഖംനോക്കാതെ പ്രതിരോധിക്കുമെന്ന് സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷൻ.
സമസ്ത നേതാക്കളെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് ഏത് ഉന്നതരായാലും പ്രതിരോധിക്കുമെന്നും ജിഫ്രി തങ്ങളെ ഉൾപ്പടെ വേട്ടയാടുന്നത് ഗുഢാലോചനയുടെ ഭാഗമാണെന്നും എസ്കെഎസ്എസ്എഫ് കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് സംഗമത്തിൽ പ്രതിഷേധമുയർന്നു.
നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്ന ഒന്നിനോടും വിട്ടുവീഴ്ച്ചയില്ല. സമസ്ത-ലീഗ് ബന്ധത്തെ തകർക്കുന്നവർ വിരൽ കടിക്കേണ്ടി വരുമെന്നും എസ്കെഎസ്എസ്എഫ് മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസത്തെ യോഗത്തിലെ വിവരങ്ങൾ മുഖപത്രമായ സുപ്രഭാതത്തിൽ പ്രസിദ്ധീകരിച്ചാണ് സമസ്തയുടെ മുന്നറിയിപ്പ്. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമിന്‍റെ വിവാദ പരാമര്‍ശത്തെ ചൊല്ലി ലീഗ്–സമസ്ത ബന്ധം കൂടുതല്‍ വഷളാവുകയാണ്.
അതേസമയം, സമസ്ത വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങളിലേക്കോ ചര്‍ച്ചകളിലേക്കോ പോകേണ്ടതില്ലെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തില്‍ തീരുമാനമായത്. സാദിഖലി തങ്ങളുടെ പ്രതികരണത്തോടെ വിവാദം അവസാനിച്ചു.
തുടര്‍നടപടി തങ്ങള്‍ ഖത്തറില്‍ നിന്നും തിരിച്ചെത്തിയതിന് ശേഷമെന്നും യോഗത്തില്‍ വിലയിരുത്തി.
ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.
#SKSSF #defend #leaders #defaming #face