കോഴിക്കോട് : (kozhikode.truevisionnews.com) കൊയിലാണ്ടിയിൽ ദേശീയ പാത വികസന വിഭാഗം തഹസിൽദാരുടെ ഓഫീസിലെ ക്ലാർക്ക് വിജിലൻസ് പിടിയിൽ.
അടിവാരം സ്വദേശി പി. ഡി.ടോമിയാണ് അറസ്റ്റിലായത്. ദേശീയ പാതാ വികസനത്തിൽ വീട് നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാര തുക ലഭ്യമാക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്.
86,000 രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങാൻ ശ്രമിച്ചത്. നഷ്ടപരിഹാരമായി 2,86,000 രൂപ കൊടുക്കുന്നതിൽ 86,000 രൂപ കൈക്കൂലി ചോദിച്ചു.
ഇതിൽ 16,000 രൂപ പണമാവും ബാക്കി ചെക്കായും നൽകുമ്പോഴാണ് പിടിയിലായത്. കോഴിക്കോട് വിജിലൻസ് യൂനിറ്റ് ഡിവൈഎസ്പി ഇ.സുനിൽകുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
#clerk #koilandi #office #nabbed #vigilance #while #accepting #bribe