കൂട്ടാലിട: (kozhikode.truevisionnews.com) പാസഞ്ചർ ഓട്ടോ ഗുഡ്സ് സാധനങ്ങൾ കയറ്റുന്നതിനെതിരെ അധികൃതർ നടപടി സ്വീകരിക്കണമെന്നും ക്വാറി ഉൽപ്പനങ്ങളുടെ അമിത വിലക്കയറ്റം നിയന്ത്രിക്കണമെന്നും ഗുഡ്സ് ട്രാൻസ്പോർട് വർക്കേഴ്സ് യൂണിയൻ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
മന്ദങ്കാവ് ബെവ്കോയിലെ വാഹനവാടക വർധിപ്പിക്കണമെന്നും കരുവണ്ണൂർ NFSA യിലെ വാഹനവാടക കുടിശ്ശിക ഉടനെ പൂർത്തീകരിച്ച് നൽകണമെന്നും സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
കൂട്ടാലിടയിൽ വെച്ച് നടന്ന സമ്മേളനം യൂണിയൻ ജില്ല ജനറൽ സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു.
ജിജീഷ് മോൻ സംസാരിച്ചു.മുഹമ്മദ് ഷെഫീഖ് സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡണ്ട് ആർ.കെ. മനോജ് അധ്യക്ഷത വഹിച്ചു.
സോമരാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ഭാരവാഹികൾ
ആർ.കെ. മനോജ് പ്രസിഡണ്ട്,
മുഹമ്മദ് ഷെഫിഖ് സെക്രട്ടറി,
മുഹമ്മദ് സാഹിർ, ട്രഷറർ
#Passengerauto #transporting #goods #GoodsTransportWorkersUnion #demands #action