ബാലുശ്ശേരി: (kozhikode.truevisionnews.com) കിനാലൂർ സർഗ്ഗം റസിഡന്റ അസോസിയേഷൻ രണ്ടാം ഘട്ട ലഹരി വിരുദ്ധ സംഗമവും ചാരിറ്റി വിപുലീകരണ ഉൽഘാടനവും നടത്തി. വെള്ളി വൈകിട്ട് അഞ്ച് മണിക്കാരംഭിച്ച പരിപാടിയിൽ വിവിധ രാഷ്ട്രിയ സാമൂഹിക പ്രവർത്തകർ സംഗമിച്ചു.
പരിപാടിയിൽ മുഖ്യാധിതിയായി അർജുൻ ലോറി ഉടമയും ചാരിറ്റി പ്രവർത്തകനുമായ മനാഫ് കിണാശ്ശേരി പങ്കെടുത്തു ചാരിറ്റി പ്രവർത്തങ്ങളുടെ വിഭുലീകരണ ഉൽഘാടനം വാക്കർ നൽകി ചാരിറ്റി പ്രവർത്തകൻമനാഫ് ഉൽഘാടനം ചെയ്തു.
മാരകമായ ലഹരിയുടെ വിപത്തിനെക്കുറിച്ച് ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും പ്രമുഖ ലഹരി വിരുദ്ധ പ്രവർത്തകനും പ്രഭാഷകനുമായ രംഗീഷ് കടവത്ത് മുഖ്യപ്രഭാഷണം നടത്തി.
#KinalurSargamResidentAssociation #organized #secondphase #antidrugmeet #charity #expansion #inauguration