Featured

മൊബൈൽ ഫോൺ ഫിലിം മേക്കിംഗ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു

News |
Apr 19, 2025 08:20 PM

കോഴിക്കോട് : (kozhikode.truevisionnews.com) മീഡിയാ സ്റ്റെഡി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഏകദിന മൊബൈൽ ഫോൺ ഫിലിം മേക്കിംഗ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. തമിഴ്നാട്ടിലെ പ്രശസ്ത സിനിമാ- ഡോക്യുമെൻ്ററി സംവിധായകൻ ആർ. അമുദൻ വർക്ക്ഷോപ്പിന് നേതൃത്വം നൽകി.


പ്രശസ്ത ചിത്രകാരൻ ജോൺസ് മാത്യു ഉദ്ഘാടനം ചെയ്തു. സ്ക്രിപ്റ്റ്, ഷൂട്ടിംഗ്, എഡിറ്റിംഗ് സൗണ്ട് ട്രാക്ക് തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക ക്ലാസുകൾ നടന്നു.

വർക്ക്‌ഷോപ്പിൽ പങ്കെടുത്തവർ രചനയും ഷൂട്ടും എഡിറ്റിംഗും നിർവഹിച്ച സിനിമയുടെ പ്രദർശനവും നടന്നു. സ്കറിയാ മാത്യു അധ്യക്ഷനായി.


വി.പി സതീശൻ, പി.കെ. പ്രിയേഷ്കുമാർ, യുനുസ് മുസല്യാരകത്ത്, കെ.വി.ഷാജി, എ.സുബാഷ് കുമാർ എന്നിവർ സംസാരിച്ചു. പരിശീലനത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

#Mobilephone #filmmakingworkshop #organized

Next TV