ബാലുശ്ശേരി : (kozhikode.truevisionnews.com) ഇന്റർനാഷണൽ കെം-പൊ കരാട്ടെ മാഷ്യൽ ആർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
ദേശീയ നാടക അവാർഡ് നേടിയ ലിനീഷ് നരയംകുളം, സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ലണ്ടനിൽ നടന്ന എസ്ടിഇഎം ഇൻ്റർ നാഷണൽ ഗ്രേറ്റ് ചാലഞ്ച് ഫണ്ട് പ്രോഗ്രാമിലെ ഇന്ത്യൻ പ്രതിനിധി സഘാംഗത്തിലെ ഏക മലയാളിയും ആയ ഷജിൽ യു കെ (ബാലുശ്ശേരി GHHS) എന്നിവരെ അനുമോദിക്കുകയും ചെയ്തു.
ചടങ്ങിൽ ഡെപ്യൂട്ടി കമ്മിഷണർ എക്സൈസ് എം സുഗുണൻ, ബാലുശ്ശേരി എസ് ഐ എം സുജിലേഷ് എന്നിവർ ക്ലാസ്സ് എടുത്തു. ചീഫ് കൊയ്ഷി കെ പി രാജഗോപാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെൻസയ് ഷണ്മുഖൻ സ്വാഗതം പറഞ്ഞു.
#InternationalKemPo #KarateMartialArtsAcademy #holds #antidrugrally