കോഴിക്കോട്: (kozhikode.truevisionnews.com) കോഴിക്കോട് കോടഞ്ചേരി പതങ്കയത്ത് യുവാവ് മുങ്ങി മരിച്ചു. സ്വകാര്യ വൈദ്യുത നിലയത്തിന്റെ ചെക്ക് ഡാമിലാണ് അപകടം ഉണ്ടായത്.
ആന്ധ്ര സ്വദേശി ദ്രാവിൺ ആണ് മുങ്ങിമരിച്ചത്. എൻഐടിയിൽ പഠിക്കുന്ന വിദ്യാർത്ഥിയാണ് ദ്രാവിൺ.
ഇന്ന് വൈകിട്ടാണ് വിദ്യാർത്ഥികൾ അടങ്ങിയ സംഘം പതങ്കയത്ത് എത്തിയത്. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
#Kozhikode #NITstudent #drowns #checkdam #dies