തിരുവങ്ങൂർ: (kozhikode.truevisionnews.com) ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് ആറാട്ടുപറമ്പിൽ എ.പി. ശ്രീധരന്റെ അകാലവിയോഗത്തിൽ പാട്ടരങ്ങ് കലാ സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മ സംഘടിപ്പിച്ച സർവകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി.
എം. നൗഫൽ, അനിൽ കുമാർ പാണലിൽ, ബാബു കുളൂർ, അനിൽ കുമാർ എൻ.കെ, സുനിൽതിരുവങ്ങൂർ, അശോകൻ കോട്ട്, ടി.സി. സുരേന്ദ്രൻ ,ശില്പി ബാലൻ, ബാലഗോപാൽ, ശശികുമാർ പി.കെ,, അഹമ്മദ് കോയ എന്നിവർ സംസാരിച്ചു.
ഉണ്ണി മാടഞ്ചേരി അധ്യക്ഷത വഹിച്ച ചടങ്ങിന് ശിവാനന്ദൻ ക്ലമൻസി സ്വാഗതവും സജീവൻ നന്ദിയും രേഖപ്പെടുത്തി.
#Condolences #FolkloreAcademyAwardwinner #APSreedharan