---
title: "കോഴിക്കോട് സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജ അന്തരിച്ചു"
english_title: "#Kozhikode #Zamorin #KCUnniyanujanRaja #passesaway"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/281084/kozhikode-zamorin-kcunniyanujanraja-passesaway"
published_at: "2025-04-03T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ee9d6586fc9_6667.jpg"
keywords: []
---

# കോഴിക്കോട് സാമൂതിരി കെ.സി. ഉണ്ണിയനുജൻ രാജ അന്തരിച്ചു

> **Lead Summary:** **കോഴിക്കോട്: [** കോഴിക്കോട് സാമൂതിരി കെ.സി ഉണ്ണിയനുജൻ രാജ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

## Article Content

**കോഴിക്കോട്: [** കോഴിക്കോട് സാമൂതിരി കെ.സി ഉണ്ണിയനുജൻ രാജ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് 5.15 ആയിരുന്നു അന്ത്യം. ആശുപത്രിയിലുള്ള ഭൗതിക ശരീരം വെളളിയാഴ്ച രാവിലെ എട്ടുമണി മുതൽ 11 മണി വരെ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വയ്ക്കും.

തുടർന്ന് ജന്മഗൃഹമായ കോട്ടക്കൽ കിഴക്കേ കോവിലകത്തേക്ക് കൊണ്ടുപോകും. കോവിലകം ശ്മശാനത്തിൽ ഉച്ചയ്ക്ക് രണ്ടുമണിക്ക് സംസ്കാരകർമ്മങ്ങൾ നടക്കും.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/281084/kozhikode-zamorin-kcunniyanujanraja-passesaway)