കോഴിക്കോട്: (newskozhikode.in) കോട്ടപ്പറമ്പ് റോഡിൽ മൂന്ന് കടകൾ കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണും കവർന്ന സംഭവത്തിൽ കൊടുവള്ളി സ്വദേശി കളരാന്തിരി സക്കറിയയെ (41) കസബ പൊലീസ് അറസ്റ്റ് ചെയ്തു.
നഗരത്തിലെ 19 സിസി ടിവി ദൃശ്യങ്ങൾ വഴിയാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. ബത്തേരി ടൗണിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഇന്ന് കോടതിയിൽ ഹാജരാക്കും. ബുധനാഴ്ച പുലർച്ചെ രണ്ടരയ്ക്കാണ് മോഷണ സംഭവം. മൂന്ന് കടകളിൽനിന്നായി 43,000 രൂപയും മൊബൈൽ ഫോണുമാണ് നഷ്ടപ്പെട്ടത്.
ഫെഡ്എക്സ് ഇലക്ട്രിക്കൽസിൽ നിന്ന് 5000 രൂപ, ഈസ്റ്റ് കോട്ടപ്പറമ്പ് റോഡിലെ രാജേശ്വർ കേബിൾ ആൻഡ് ഇലക്ട്രി ക്കൽസിൽനിന്ന് 28,000 രൂപ, ലഗാരോ ഇൻറർനാഷനലിൽ നിന്ന് പൂട്ടു പൊളിച്ച് 10,000 രൂപയും 12,000 രൂപ വിലവരുന്ന മൊബൈൽ ഫോണുമാണ് കവർന്നത്.
മോഷണം നടന്ന് 24 മണിക്കൂറിനകമാണ് പ്രതി പിടിയിലായത്.ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളിൽ നൂറിലേറെ കേസുകളുണ്ടന്ന് കസബ എസ്ഐ ജഗത് മോഹൻ ദത്ത് പറഞ്ഞു.
#Kozhikode #shops #broken #cash #mobilephones #stolen #Accused #custody