ചേമഞ്ചേരി : (kozhikode.truevisionnews.com) കിണറ്റിൽ വീണ പൂച്ചയെ എടുക്കാനുള്ള ശ്രമത്തിനിടെ പിടിവിട്ട് കിണറ്റിൽ വീണ് മധ്യവയസ്കകൻ മരിച്ചു. തുവ്വക്കോട് പടിഞ്ഞാറേ മലയിൽ വിജയൻ ആണ് മരിച്ചത്. അൻപത്തിയെട്ട് വയസായിരുന്നു.
ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. അയൽവാസിയുടെ കിണറ്റിൽ പൂച്ച വീണതിനെ തുടർന്ന് അതിനെ പുറത്തെടുക്കാനായി കിണറ്റിൽ ഇറങ്ങിയതായിരുന്നു.
അത്ര ആഴമില്ലാത്ത കിണറായതിനാൽ ശരീരത്തിൽ കയർ കെട്ടിയിരുന്നില്ല. ഓക്‌സിജൻ ലഭ്യത കുറഞ്ഞതിനെ തുടർന്ന് കിണറ്റിലേക്ക് പിടിവിട്ട് വീഴുകയായിരുന്നു.
കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഓക്സിജൻ ലഭ്യത കുറഞ്ഞ കിണറ്റിൽ ബി.എ സെറ്റ് ഉപയോഗിച്ച് ഫയർ ആൻ് റസ്ക്യൂ ഓഫീസർ ഇർഷാദ് ടി.കെ ഇറങ്ങുകയും സേനാംഗങ്ങളുടെ സഹായത്തോടുകൂടി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
#middleaged #man #died #tragically #falling #Chemancherry #accident #occurred #trying #save #cat