---
title: "കംപ്രസറും വെടിമരുന്നുമായി പുറക്കമാല ക്വാറി പുനരാരംഭിക്കാൻ വീണ്ടും ശ്രമം; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്"
english_title: "#attempt #restart #quarry #compressors #gunpowder #Localsprotest #Purakamala #Kozhikode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/275656/attempt-restart-quarry-compressors-gunpowder-localsprotest-purakamala-kozhikode"
published_at: "2025-03-10T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ce7b1e72efb_hf9.jpg"
keywords: []
---

# കംപ്രസറും വെടിമരുന്നുമായി പുറക്കമാല ക്വാറി പുനരാരംഭിക്കാൻ വീണ്ടും ശ്രമം; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

> **Lead Summary:** **മേപ്പയ്യൂർ (കോഴിക്കോട്): [** പുറക്കമാലയിൽ ക്വാറി പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രമം തടഞ്ഞ് പുറക്കാമല സംരക്ഷണ സമിതി പ്രവർത്തകർ. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ പോലീസ് അകമ്പടിയിൽ കംപ്രസറും വെടിമരുന്നുമായി ക്വാറി പ്രവർത്തനം ആരംഭിക്കുന്നതിനായി എത്തിയത്.

## Article Content

**മേപ്പയ്യൂർ (കോഴിക്കോട്): [** പുറക്കമാലയിൽ ക്വാറി പ്രവർത്തനം പുനരാരംഭിക്കാനുള്ള ശ്രമം തടഞ്ഞ് പുറക്കാമല സംരക്ഷണ സമിതി പ്രവർത്തകർ. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ പോലീസ് അകമ്പടിയിൽ കംപ്രസറും വെടിമരുന്നുമായി ക്വാറി പ്രവർത്തനം ആരംഭിക്കുന്നതിനായി എത്തിയത്.

ഇതറിഞ്ഞ നാട്ടുകാർ രാവിലെ തന്നെ ക്വാറി പ്രവർത്തിപ്പിക്കുന്നതിനെതിരെ സമരവുമായി രംഗത്തുണ്ട്. രാവിലെ എത്തിച്ച കപ്രസറും വെടിമരുന്നുകളും പുറത്തെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലാത്ത പക്ഷം സമരവുമായി മുന്നോട്ടുപോകാനാണ് സംരക്ഷണസമതിയുടെ തീരുമാനം.

നിലവിൽ ക്വാറി ഉടമകളും പോലീസുമായി ചർച്ച നടത്തിവരികയാണ്. സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ നൂറിലധികം ആളുകളാണ് ക്വാറി പ്രവർത്തിപ്പിക്കുന്നതിനെതിരെ അതിരാവിലെ തന്നെ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസവും ക്വാറി പ്രവർത്തനം പുനരാരംഭിക്കാൻ ശ്രമിച്ചപ്പോൾ വലിയ സംഘർഷം ഉണ്ടായിരുന്നു.

പ്രതിഷേധവുമായെത്തിയ അറുപയോളം പേരെ മേപ്പയ്യൂർ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പ്രദേശത്ത് വൻ കയ്യാങ്കളിയാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

സംഘർഷത്തിൽ 15 വയസ്സുകാരനെ പോലീസ് മർദ്ദിച്ചുവെന്ന് പരാതി ഉയർന്നിരുന്നു. നിലവിൽ വെടിമരുന്നുകളും മറ്റും തിരിച്ചിറക്കാതെ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നാണ് പുറക്കാമല സംരക്ഷണസമിതിയുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/275656/attempt-restart-quarry-compressors-gunpowder-localsprotest-purakamala-kozhikode)