#MKRaghavan | കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ വികസനം മുടക്കാന്‍ ശ്രമിച്ചയാളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി - എം.കെ രാഘവന്‍

#MKRaghavan | കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ വികസനം മുടക്കാന്‍ ശ്രമിച്ചയാളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി - എം.കെ രാഘവന്‍
Apr 16, 2024 01:53 PM | By VIPIN P V

കോഴിക്കോട്: (newskozhikode.in) കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അതിന്റെ വികസനം തടയാന്‍ രണ്ട് തവണ സമരം നടത്തിയ  വ്യക്തിയാണ് ഇപ്പോഴത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍.

നിഷേധാത്മക സമീപനം സ്വീകരിക്കുന്ന ഇവരാണോ കോഴിക്കോടിന്റെ വികസനം ആഗ്രഹിക്കുന്നതെന്നും രാഘവന്‍ ചോദിച്ചു. കോഴിക്കോട് കടപ്പുറത്ത് യുഡിഎഫ് മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.   


കോഴിക്കോട് മണ്ഡലം യുഡിഎഫിന്റെ കയ്യില്‍ ഭദ്രമാണെന്നും താന്‍ ജനങ്ങളുടെ എംപിയാണെന്നും ജനങ്ങളുടെ വിഷയങ്ങളില്‍ പങ്കുചേരലും പ്രശ്‌നങ്ങളില്‍ ഇടപെടലുമാണ് തന്റെ ജോലിയൊന്നും അതിനിയും തുടരുമെന്നും അതില്‍ അസൂയപ്പെട്ടിട്ടോ കുറ്റംപറഞ്ഞിട്ടോ കാര്യമില്ലെന്നും എം.കെ രാഘവന്‍ പറഞ്ഞു.

 എല്‍ഡിഎഫിന്റെ കുപ്രചാരണത്തിനെതിരെ മഹാറാലിയില്‍ വികാരാധീനനായും എം.കെ രാഘവന്‍ സംസാരിച്ചു. താനൊരു എംപിയാവാന്‍ കൊള്ളില്ലെന്നും കേവലം ഒരു വാര്‍ഡ് മെമ്പറാവാനേ പറ്റൂ എന്നുമാണ് കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിമര്‍ശിച്ചത്.

താനത് ഹൃദയപൂര്‍വം സ്വീകരിക്കും. ഒരു പഞ്ചായത്ത് മെമ്പര്‍ എന്നത് ഒരു മോശപ്പെട്ട പദവിയല്ല. പിന്നെ മറ്റൊരു ആരോപണം താന്‍ കല്യാണ വീട്ടിലും മരണവീട്ടിലും പോകുന്നവനാണെന്നാണ്. ശരിയാണ്, താന്‍ കല്യാണ വീട്ടിലും മരണ വീട്ടിലും പോകുന്നവനാണ്.


അതും ഒരു എംപിയുടെ ജീവിതത്തിന്റെ ഭാഗമാണ്. മരിച്ചവീട്ടിലും കല്യാണവീട്ടിലും പോകാന്‍പാടില്ലേ. അവരുടെ സന്തോഷവും സങ്കടവും കേള്‍ക്കാന്‍ പാടില്ലേ...? പാര്‍ട്ടി സമ്മേളനങ്ങളില്‍ മാത്രം പങ്കെടുക്കേണ്ടവരാണോ രാഷ്ട്രീയക്കാര്‍ എന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ പതിനഞ്ച് വർഷം മണ്ഡലത്തിൽ എന്തു ചെയ്തു എന്ന സ്വഭാവിക ചോദ്യത്തിന് വികസനത്തിലൂടെയുള്ള മറുപടി കോഴിക്കോട് യാഥാർഥ്യമാക്കി വെച്ചിട്ടുണ്ടെന്നും  ഏറ്റവും കൂടുതൽ ലോക്സഭാ ഫണ്ട് ചെലവാക്കിയ കേരളത്തിലെ ഏക ലോക്സഭാ മണ്ഡലം കോഴിക്കോട് ആണെന്നും എകെ രാഘവൻ പറഞ്ഞു.

ഇവിടെ ഒന്നും നടന്നില്ല എന്നു പറയുന്ന എതിർപക്ഷ  സുഹൃത്തുക്കളെ ഞാൻ എന്റെ കൂടെ എന്റെ ചെലവിൽ മണ്ഡലത്തിലൂടെ യാത്ര ചെയ്യാൻ വെല്ലുവിളിക്കുകയാണ്.

അപ്പോൾ കാണാൻ കഴിയും കഴിഞ്ഞ പതിനഞ്ച് വർഷമായി നാടിനും ജനങ്ങൾക്കും ഉപകാരപ്രദമായ നാട്ടിൽ ഉണ്ടായിരിക്കുന്ന വികസനങ്ങൾ. പക്ഷെ ആ വെല്ലുവിളി നേരിടാൻ ഇതുവരെ വികസനമില്ലെന്നു പറയുന്ന ആരും തയാറായിട്ടില്ല.

കാരണം മെഡിക്കൽ കോളേജ് മുതൽ വെള്ളയിൽ ഫിഷിങ് ഹാർബർ വരെ പകലുപോലെ കാണാൻ സാധിക്കുന്ന നിരവധി കേന്ദ്ര പദ്ധതിളാണ് കോഴിക്കോട് ഉള്ളത്.

കഴിഞ്ഞ പതിനഞ്ച് വർഷക്കാല ചരിതത്തിൽ കോഴിക്കോട് വികസനത്തിന്റെ സുവർണ്ണ കാലമാണെന്നും എംകെ രാഘവൻ പറഞ്ഞു.

ഈ വികസനങ്ങളുടെ തുടർച്ചയാണ് ഇനി കോഴിക്കോട് ഉണ്ടാവേണ്ടതെന്നും അതിനായി വലിയ ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിക്കണമെന്നും എംകെ രാഘവൻ കൂട്ടിച്ചേർത്തു.

#MKRaghavan #candidate #LDF #who #tried #stop #development #Kozhikode #railwaystation

Next TV

Related Stories
#Complaint | നാല് വയസ്സുകാരിക്ക് കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ: പിഴവ് കോഴിക്കോട് മെഡിക്കൽ കോളജിൽ

May 16, 2024 12:54 PM

#Complaint | നാല് വയസ്സുകാരിക്ക് കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ: പിഴവ് കോഴിക്കോട് മെഡിക്കൽ കോളജിൽ

നേരത്തെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവ് പരാതികള്‍...

Read More >>
#Accident | ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന കലക്ഷന്‍ ഏജന്റ് മരിച്ചു

May 13, 2024 02:42 PM

#Accident | ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന കലക്ഷന്‍ ഏജന്റ് മരിച്ചു

പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

Read More >>
#bodyfound | റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

May 13, 2024 02:18 PM

#bodyfound | റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

തുഷാരഗിരി റോഡിലെ റബര്‍ തോട്ടത്തിലാണ് അഴുകിയനിലയില്‍ പുരുഷന്റെ മൃതദേഹം...

Read More >>
#DomesticViolence | വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; നവവധുവിന് മർദ്ദനമെന്ന് പരാതി: പന്തീരാങ്കാവ് സ്വദേശിക്കെതിരെ ​ഗാർഹികപീഡനത്തിന് കേസ്

May 13, 2024 10:32 AM

#DomesticViolence | വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; നവവധുവിന് മർദ്ദനമെന്ന് പരാതി: പന്തീരാങ്കാവ് സ്വദേശിക്കെതിരെ ​ഗാർഹികപീഡനത്തിന് കേസ്

രാഹുൽ ഉപദ്രവിച്ചതായി പെൺകുട്ടി വെളിപ്പെടുത്തി. തുടർന്നാണ് വധുവിൻ്റെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ പരാതി...

Read More >>
#attack | ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവം: കോടഞ്ചേരി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

May 12, 2024 08:59 PM

#attack | ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവം: കോടഞ്ചേരി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

ഈ ദൃശ്യങ്ങൾ പകർത്തിയ ഡോ. സുസ്മിതിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഡോക്ടറുടെ ഫോൺ...

Read More >>
#Otterattack | കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു

May 12, 2024 05:43 PM

#Otterattack | കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു

തുടര്‍ച്ചയായ നീര്‍നായ ആക്രമണത്തില്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ആശങ്കയിലാണ്. നീര്‍നായ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ...

Read More >>
Top Stories