#BeyporeInternationalWaterFest | കണ്ണഞ്ചിപ്പിക്കുന്ന വര്‍ണവിസ്മയം തീര്‍ത്ത് ബേപ്പൂര്‍ ഡ്രോണ്‍ ലൈറ്റ് ഷോ

#BeyporeInternationalWaterFest | കണ്ണഞ്ചിപ്പിക്കുന്ന വര്‍ണവിസ്മയം തീര്‍ത്ത് ബേപ്പൂര്‍ ഡ്രോണ്‍ ലൈറ്റ് ഷോ
Dec 29, 2023 11:47 AM | By VIPIN P V

ബേപ്പൂര്‍ : (kozhikode.truevisionnews.com) ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് മൂന്നാം സീസണിന്റെ ഭാഗമായി മറീനാ ബീച്ചിന്റെ ആകാശത്ത് വര്‍ണവിസ്മയങ്ങള്‍ തീര്‍ത്ത ഡ്രോണ്‍ ലൈറ്റ് ഷോ കാഴ്ചക്കാര്‍ക്ക് സമ്മാനിച്ചത് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചാവിരുന്ന്.

കേരളത്തില്‍ തന്നെ ആദ്യമായി നടത്തിയ ഡ്രോണ്‍ പ്രദര്‍ശനമാണ് വര്‍ണക്കാഴ്ചകളാല്‍ കണ്ണുകള്‍ക്ക് മുന്നില്‍ വിസ്മയങ്ങള്‍ തീര്‍ത്തത്.

ആകാശത്ത് വര്‍ണവിസ്മയം തീര്‍ത്ത് കൊണ്ട് നൂറുകണക്കിന് ഡ്രോണുകള്‍ പീലി വിടര്‍ത്തിയാടിയപ്പോള്‍ ബേപ്പൂര്‍ തീരത്തും പരിസരത്തുമായി സംഗമിച്ച പതിനായിരങ്ങള്‍ ഹര്‍ഷാരവം മുഴക്കി.


ബേപ്പൂര്‍ അന്താരാഷ്ട്ര ഫെസ്റ്റിന്റെ ഭാഗമായാണ് കേരളത്തില്‍ ആദ്യമായി ഡ്രോണ്‍ ലൈറ്റ് ഷോ പ്രദര്‍ശനമുണ്ടായത്. ഷോയില്‍ 250 ഡ്രോണുകള്‍ അണിനിരന്നു. അത്യപൂര്‍വമായ കാഴ്ച്ച ജനം മതിമറന്ന് ആസ്വദിച്ചു.

പതിമൂന്ന് മിനുട്ടുകള്‍ നീണ്ട ഡ്രോണ്‍ ഷോയില്‍ വെല്‍ക്കം ടു ബേപ്പൂര്‍, കേരള ടൂറിസം ലോഗോ, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, വളയങ്ങള്‍, ലൈറ്റ് ഹൗസ്, ഓളപ്പരപ്പില്‍ ഒഴുകുന്ന ബോട്ട്, ചലിക്കുന്ന മത്സ്യം, കഥകളി രൂപം, നര്‍ത്തകി രൂപം, താളുകള്‍ മറിക്കുന്ന പുസ്തകം, ബേപ്പൂര്‍ ഫെസ്റ്റ് ലോഗോ, ഇന്ത്യന്‍ ഭൂപടം തുടങ്ങിയ ദൃശ്യങ്ങളാണ് ആകാശത്ത് വര്‍ണകാഴ്ച്ചയൊരുക്കിയത്.


മന്ത്രി പി എ മുഹമ്മദ് റിയാസ്, ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, കെ.ടി.ഐ.എല്‍ ചെയര്‍മാന്‍ എസ് കെ സജീഷ് എന്നിവരുള്‍പ്പള്‍പ്പെടെ നിരവധി പ്രമുഖര്‍ ജനങ്ങള്‍ക്കൊപ്പം ഡ്രോണ്‍ കാഴ്ച്ചകള്‍ ആസ്വദിക്കാനായ് മറീനാ ബീച്ചിലെത്തി.

ദില്ലി ആസ്ഥാനമായുള്ള ഐ.ഐ.ടി സ്റ്റാര്‍ട്ടപ്പ് ആയ ബോട്ട്‌ലാബ് ഡൈനമിക്‌സ് ആണ് ഡ്രോണ്‍ഷോ സംഘടിപ്പിച്ചത്. നാല് ദിവസം നീണ്ട ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് ഇന്ന് സമാപിക്കും.

#Beypur #Drone #LightShow #dazzling #colors

Next TV

Related Stories
#DEATH | കോഴിക്കോട് കൊടുവള്ളിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

May 17, 2024 12:37 PM

#DEATH | കോഴിക്കോട് കൊടുവള്ളിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

ഇന്നത്തെ പരിശീലനത്തിന് പോകാൻ തയ്യാറെടുക്കുമ്പോഴാണ്...

Read More >>
#Complaint | നാല് വയസ്സുകാരിക്ക് കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ: പിഴവ് കോഴിക്കോട് മെഡിക്കൽ കോളജിൽ

May 16, 2024 12:54 PM

#Complaint | നാല് വയസ്സുകാരിക്ക് കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ: പിഴവ് കോഴിക്കോട് മെഡിക്കൽ കോളജിൽ

നേരത്തെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവ് പരാതികള്‍...

Read More >>
#Accident | ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന കലക്ഷന്‍ ഏജന്റ് മരിച്ചു

May 13, 2024 02:42 PM

#Accident | ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന കലക്ഷന്‍ ഏജന്റ് മരിച്ചു

പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

Read More >>
#bodyfound | റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

May 13, 2024 02:18 PM

#bodyfound | റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

തുഷാരഗിരി റോഡിലെ റബര്‍ തോട്ടത്തിലാണ് അഴുകിയനിലയില്‍ പുരുഷന്റെ മൃതദേഹം...

Read More >>
#DomesticViolence | വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; നവവധുവിന് മർദ്ദനമെന്ന് പരാതി: പന്തീരാങ്കാവ് സ്വദേശിക്കെതിരെ ​ഗാർഹികപീഡനത്തിന് കേസ്

May 13, 2024 10:32 AM

#DomesticViolence | വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; നവവധുവിന് മർദ്ദനമെന്ന് പരാതി: പന്തീരാങ്കാവ് സ്വദേശിക്കെതിരെ ​ഗാർഹികപീഡനത്തിന് കേസ്

രാഹുൽ ഉപദ്രവിച്ചതായി പെൺകുട്ടി വെളിപ്പെടുത്തി. തുടർന്നാണ് വധുവിൻ്റെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ പരാതി...

Read More >>
#attack | ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവം: കോടഞ്ചേരി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

May 12, 2024 08:59 PM

#attack | ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവം: കോടഞ്ചേരി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

ഈ ദൃശ്യങ്ങൾ പകർത്തിയ ഡോ. സുസ്മിതിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഡോക്ടറുടെ ഫോൺ...

Read More >>
Top Stories