#RTFest | വസ്ത്രങ്ങളില്‍ വിരിഞ്ഞ കലകളും കരകൗശല കൗതുകങ്ങളുമായി ടെക്‌സ്‌റ്റൈല്‍ ആര്‍ട്ട്

#RTFest | വസ്ത്രങ്ങളില്‍ വിരിഞ്ഞ കലകളും കരകൗശല കൗതുകങ്ങളുമായി ടെക്‌സ്‌റ്റൈല്‍ ആര്‍ട്ട്
Dec 27, 2023 12:18 PM | By VIPIN P V

കോഴിക്കോട് : (kozhikode.truevisionnews.com) വസ്ത്രങ്ങളില്‍ വിരിഞ്ഞ വര്‍ണക്കാഴ്ചകള്‍ മുതല്‍ കരവിരുതില്‍ തീര്‍ത്ത ദൃശ്യവിസ്മയങ്ങള്‍ വരെ ഒരു കുടക്കീഴില്‍ അണിനിരത്തി ഉത്തരവാദിത്ത ടൂറിസം ആന്റ് ടെക്‌സ്‌റ്റൈല്‍ ആര്‍ട്ട് ഫെസ്റ്റ്.

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിനോടനുബന്ധിച്ച് ഫറോക്ക് നല്ലൂര്‍ ഇ കെ നായനാര്‍ മിനി സ്റ്റേഡിയത്തില്‍ ഒരുക്കിയ ആര്‍ടി മേള ആദ്യദിവസം തന്നെ താരമായി മാറിക്കഴിഞ്ഞു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വസ്ത്രവൈവിധ്യവും കരകൗശല ഉല്‍പ്പന്നങ്ങളും സ്വന്തമാക്കാനും അവയുടെ നിര്‍മാണ രീതികള്‍ നേരില്‍ക്കാണാനുമായി നിരവധി പേരാണ് ഇവിടെയെത്തിയത്.

കേരളത്തിനു പുറമെ, തമിഴ്നാട്, അസം, ഗുജറാത്ത്, തെലങ്കാന, രാജസ്ഥാന്‍, സിക്കിം, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, പശ്ചിമ ബംഗാള്‍, നാഗലാന്റ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പുതുച്ചേരി, ഒഡീഷ, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാരമ്പര്യ വസ്ത്രനിര്‍മാതാക്കളും കലാകാരന്‍മാരുമാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിലൊരുക്കിയ ആര്‍ടി ഫെസ്റ്റില്‍ പങ്കെടുക്കുന്നത്.

വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മുള ഉല്‍പ്പന്നങ്ങള്‍, അലങ്കാര വസ്തുക്കള്‍, ബേപ്പൂരിന്റെ മുഖമുദ്രയായ ഉരു, മണ്‍പാത്രങ്ങളിലെ മ്യൂറല്‍ പെയിന്റിംഗ്, കളിമണ്‍ നിര്‍മിതികള്‍, മുള കൊണ്ടുള്ള ഉൽപന്നങ്ങള്‍ തുടങ്ങിയവയ്‌ക്കൊപ്പം നെയ്ത്ത്, കയര്‍നിര്‍മാണം, ടെക്‌സ്റ്റൈല്‍ ആര്‍ട്ട് ഉള്‍പ്പെടെയുള്ളവയുടെ തത്സമയ പ്രദര്‍ശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ഡിസംബര്‍ 30 വരെ എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 10 മണി വരെ നടക്കുന്ന മേളയില്‍ വിവിധ സംരംഭകരുടെ 50 ഓളം സ്റ്റാളുകളും 15 ലൈവ് ഡെമോ സ്റ്റാളുകളുമുണ്ട്.

ആയഞ്ചേരിയിലെ കുഞ്ഞിരാമന്‍ മാഷും സംഘവും അവതരിപ്പിക്കുന്ന പാവനാടകമാണ് മേളയുടെ മറ്റൊരു പ്രധാന ആകര്‍ഷണം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വാദ്യകരമാണ് പ്രദര്‍ശന സ്റ്റാളിലെ പ്രത്യേക വേദിയില്‍ നടക്കുന്ന പാവനാടകങ്ങളുടെ പ്രദര്‍ശനം.

ആര്‍ടി മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

#Textile #art #arts #crafts #curiosities #clothes #Fest #Farooq #begins #RT #NallurStadium

Next TV

Related Stories
#Complaint | നാല് വയസ്സുകാരിക്ക് കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ: പിഴവ് കോഴിക്കോട് മെഡിക്കൽ കോളജിൽ

May 16, 2024 12:54 PM

#Complaint | നാല് വയസ്സുകാരിക്ക് കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ: പിഴവ് കോഴിക്കോട് മെഡിക്കൽ കോളജിൽ

നേരത്തെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവ് പരാതികള്‍...

Read More >>
#Accident | ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന കലക്ഷന്‍ ഏജന്റ് മരിച്ചു

May 13, 2024 02:42 PM

#Accident | ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന കലക്ഷന്‍ ഏജന്റ് മരിച്ചു

പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

Read More >>
#bodyfound | റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

May 13, 2024 02:18 PM

#bodyfound | റബര്‍ തോട്ടത്തില്‍ അഴുകിയനിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

തുഷാരഗിരി റോഡിലെ റബര്‍ തോട്ടത്തിലാണ് അഴുകിയനിലയില്‍ പുരുഷന്റെ മൃതദേഹം...

Read More >>
#DomesticViolence | വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; നവവധുവിന് മർദ്ദനമെന്ന് പരാതി: പന്തീരാങ്കാവ് സ്വദേശിക്കെതിരെ ​ഗാർഹികപീഡനത്തിന് കേസ്

May 13, 2024 10:32 AM

#DomesticViolence | വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; നവവധുവിന് മർദ്ദനമെന്ന് പരാതി: പന്തീരാങ്കാവ് സ്വദേശിക്കെതിരെ ​ഗാർഹികപീഡനത്തിന് കേസ്

രാഹുൽ ഉപദ്രവിച്ചതായി പെൺകുട്ടി വെളിപ്പെടുത്തി. തുടർന്നാണ് വധുവിൻ്റെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ പരാതി...

Read More >>
#attack | ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവം: കോടഞ്ചേരി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

May 12, 2024 08:59 PM

#attack | ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവം: കോടഞ്ചേരി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്

ഈ ദൃശ്യങ്ങൾ പകർത്തിയ ഡോ. സുസ്മിതിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. ഡോക്ടറുടെ ഫോൺ...

Read More >>
#Otterattack | കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു

May 12, 2024 05:43 PM

#Otterattack | കോഴിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു

തുടര്‍ച്ചയായ നീര്‍നായ ആക്രമണത്തില്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ആശങ്കയിലാണ്. നീര്‍നായ ശല്യത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ...

Read More >>
Top Stories