---
title: "നാലുമാസമായി പെൻഷനില്ല, ഇൻഷുറൻസ് പ്രീമിയവും ഉയർന്നു; അവകാശങ്ങൾക്കായി കേരള പ്രവാസി സംഘം നാളെ കലക്ടറേറ്റിലേക്ക്"
english_title: "Pension Arrears, Higher Premiums: Expatriates to March to Collectorate Tomorrow"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/392133/expatriates-collectorate-march-kozikhode"
published_at: "2026-11-18T13:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd60156cdad_expatriates-collectorate-march-kozikhode.jpg"
keywords: ["KeralaPravasiSangham", "ExpatriateRights", "PensionArrears", "InsurancePremiumHike", "CollectorateMarch"]
---

# നാലുമാസമായി പെൻഷനില്ല, ഇൻഷുറൻസ് പ്രീമിയവും ഉയർന്നു; അവകാശങ്ങൾക്കായി കേരള പ്രവാസി സംഘം നാളെ കലക്ടറേറ്റിലേക്ക്

> **Lead Summary:** കോഴിക്കോട്: പ്രവാസികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി നാളെ (വ്യാഴാഴ്ച) നടത്തുന്ന കലക്ടറേറ്റ് മാർച്ചിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ സെക്രട്ടറി സി.വി. ഇഖ്ബാലും പ്രസിഡന്റ് കെ. സജീവ് കുമാറും അറിയിച്ചു.

## Article Content

കോഴിക്കോട്: പ്രവാസികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി നാളെ (വ്യാഴാഴ്ച) നടത്തുന്ന കലക്ടറേറ്റ് മാർച്ചിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ സെക്രട്ടറി സി.വി. ഇഖ്ബാലും പ്രസിഡന്റ് കെ. സജീവ് കുമാറും അറിയിച്ചു.

പ്രവാസികളുടെ നാല് മാസത്തെ പെൻഷൻ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, പ്രവാസി ഇൻഷുറൻസ് പ്രീമിയം വർധനവ് പിൻവലിക്കുക, ലോക കേരള സഭ പുനഃസ്ഥാപിക്കുക, നിർത്തിവെച്ച പ്രവാസി സാന്ത്വന പദ്ധതികൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.

രാവിലെ 10 മണിക്ക് സിവിൽ സ്റ്റേഷൻ മസ്ജിദ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന മാർച്ച് കലക്ടറേറ്റിന് മുന്നിൽ കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഗഫൂർ പി. ലില്ലീസ് ഉദ്ഘാടനം ചെയ്യും.

ജില്ലയിലെ വിവിധ ഏരിയകളിൽ നിന്ന് നൂറുകണക്കിന് പ്രവാസികൾ മാർച്ചിൽ അണിനിരക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Kerala Pravasi Sangham’s Kozhikode district committee will hold a collectorate march tomorrow seeking immediate release of four months’ pension arrears for expatriates and reversal of the insurance premium hike. The protesters are also demanding the restoration of the World Kerala Sabha and suspended expatriate welfare schemes.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/392133/expatriates-collectorate-march-kozikhode)