---
title: "നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടും - എം.കെ. രാഘവൻ എം.പി"
english_title: "Government Will Intervene to Curb Price Hike of Essentials: M.K. Raghavan MP"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/392132/government-curb-price-hike-essentials"
published_at: "2026-11-18T13:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afd5dfda6171_government-curb-price-hike-essentials.jpg"
keywords: ["PriceHike", "EssentialGoods", "UDF", "MKRaghavan", "KeralaPolitics"]
---

# നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടും - എം.കെ. രാഘവൻ എം.പി

> **Lead Summary:** കോഴിക്കോട് : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ യു.ഡി.എഫ് സർക്കാർ ഇടപെടുമെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു.

## Article Content

കോഴിക്കോട് : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ യു.ഡി.എഫ് സർക്കാർ ഇടപെടുമെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു.

എല്ലാ കാര്യങ്ങളിലും സർക്കാർ ബുദ്ധിപരമായി ഇടപെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡൻ്റ് സുരേശൻ കോട്ടയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി. അബ്ദുൽ ബഷീർ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. എം. രാജൻ, അശോകൻ കൊഴുക്കല്ലൂർ, പി. ദിനേശൻ, പ്രമോദ് അരിക്കുളം, എം.ടി. സേതുമാധവൻ, പി.പി. ഇല്യാസ്, ഇ. ശിവദാസൻ എന്നിവർ പ്രസംഗിച്ചു.

M.K. Raghavan said the UDF government would intervene to curb the rising prices of essential goods. He was speaking at the district conference of the Kerala Water Authority Pensioners Congress in Kozhikode.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/392132/government-curb-price-hike-essentials)