---
title: "യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിൽ കോഴിക്കോട് ഗവ. ഐടിഐക്ക് ഇരട്ട നേട്ടം; ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂഷൻ, ബെസ്റ്റ് ഫെസിലിറ്റേറ്റർ പുരസ്കാരങ്ങൾ സ്വന്തമാക്കി"
english_title: "Kozhikode Govt ITI Wins Double Honour in Young Innovators Programme"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/392009/kozhikode-govt-iti-double-honour-yip"
published_at: "2026-11-17T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afc3f0c00225_kozhikode-govt-iti-double-honour-yip.jpg"
keywords: ["YoungInnovatorsProgramme", "KDISC", "KozhikodeGovtITI", "BestInstitution", "BestFacilitator"]
---

# യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിൽ കോഴിക്കോട് ഗവ. ഐടിഐക്ക് ഇരട്ട നേട്ടം; ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂഷൻ, ബെസ്റ്റ് ഫെസിലിറ്റേറ്റർ പുരസ്കാരങ്ങൾ സ്വന്തമാക്കി

> **Lead Summary:** കോഴിക്കോട്: കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ നടപ്പാക്കുന്ന യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിൽ മികച്ച നേട്ടം കൈവരിച്ച് കോഴിക്കോട് ഗവൺമെന്റ് ഐടിഐ.

## Article Content

കോഴിക്കോട്: കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ നടപ്പാക്കുന്ന യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിൽ മികച്ച നേട്ടം കൈവരിച്ച് കോഴിക്കോട് ഗവൺമെന്റ് ഐടിഐ.

ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് വിഭാഗത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം നേടിയ സ്ഥാപനത്തിന് ബെസ്റ്റ് ഇൻസ്റ്റിറ്റ്യൂഷൻ പുരസ്കാരവും ലഭിച്ചു. പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഫസിലിറ്റേറ്റർ യൂനുസ് മുക്കിൽ ബെസ്റ്റ് ഫെസിലിറ്റേറ്റർ പുരസ്കാരത്തിനും അർഹനായി.

പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ സമർപ്പിച്ച 74 നൂതന ആശയങ്ങളാണ് കോഴിക്കോട് ഗവ. ഐടിഐയുടെ നേട്ടത്തിന് വഴിയൊരുക്കിയത്. സാങ്കേതിക വിദ്യാഭ്യാസത്തിനൊപ്പം വിദ്യാർഥികളുടെ സർഗാത്മകതയും നൂതന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ സ്ഥാപനം നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഈ പുരസ്കാരങ്ങൾ.

നവംബർ 16ന് കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് നൂതനവും പ്രായോഗികവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനൊപ്പം വിദ്യാർഥികളിൽ ഗവേഷണാധിഷ്ഠിത ചിന്തയും സർഗാത്മകതയും വളർത്തുകയെന്നതാണ് യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യം.

വിദ്യാർഥികളുടെ ആശയങ്ങളെ സാമൂഹിക ആവശ്യങ്ങളുമായി ബന്ധിപ്പിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രായോഗിക പരിഹാരങ്ങൾ വികസിപ്പിക്കാനും പദ്ധതി അവസരമൊരുക്കുന്നു.

യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാമിൽ ലഭിച്ച ഇരട്ട അംഗീകാരം കോഴിക്കോട് ഗവ. ഐടിഐയുടെ നൂതനാശയ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചോദനമാകുന്ന നേട്ടമായി.

Kozhikode Government ITI won two major honours in the K-DISC Young Innovators Programme (YIP 9.0), including Best Institution and Best Facilitator awards. The institution secured second place at the state level in the Industrial Training Institute category, with facilitator Yoonus Mukkil receiving the Best Facilitator award.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/392009/kozhikode-govt-iti-double-honour-yip)