---
title: "ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കോഴിക്കോടിന് പ്രതീക്ഷ; ഇന്റഗ്രേറ്റഡ് മൊബിലിറ്റി ഹബ് പരിഗണനയിലെന്ന് മന്ത്രി എ പി അനിൽ കുമാർ"
english_title: "Calicut May Get Integrated Mobility Hub to Ease Traffic Congestion"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/391644/calicut-integrated-mobility-hub-traffic-relief"
published_at: "2026-11-14T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af8796675007_calicut-integrated-mobility-hub-traffic-relief.jpg"
keywords: ["KozhikodeTraffic", "IntegratedMobilityHub", "APAnilKumar", "PublicTransport"]
---

# ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന കോഴിക്കോടിന് പ്രതീക്ഷ; ഇന്റഗ്രേറ്റഡ് മൊബിലിറ്റി ഹബ് പരിഗണനയിലെന്ന് മന്ത്രി എ പി അനിൽ കുമാർ

> **Lead Summary:** കോഴിക്കോട് : നഗരത്തിൻ്റെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും പൊതു ഗതാഗത സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കോഴിക്കോട് ഇന്റഗ്രേറ്റഡ് മൊബിലിറ്റി ഹബ് പദ്ധതി പരിഗണനയിലെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽ കുമാർ.

## Article Content

കോഴിക്കോട് : നഗരത്തിൻ്റെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനും പൊതു ഗതാഗത സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി കോഴിക്കോട് ഇന്റഗ്രേറ്റഡ് മൊബിലിറ്റി ഹബ് പദ്ധതി പരിഗണനയിലെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽ കുമാർ.

> കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ സെമിനാർ "ഡെസ്റ്റിനേഷൻ കാലിക്കറ്റ്" ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പദ്ധതി നിർവഹണത്തിന് ഭൂമി കണ്ടെത്താനും സാധ്യത പഠനം ഉൾപ്പെടെ ഡിപിആർ നടത്തേണ്ടതുണ്ട്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലയിലെ എല്ലാ എം എൽ എമാരുടെ യോഗം വിളിക്കും.

യു ഡി എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ഭൂമി തരംമാറ്റം സംബന്ധിച്ച 2 ലക്ഷം അപേക്ഷകൾ കെട്ടിക്കിടന്നിരുന്നു. 100 ദിന പദ്ധതിയിലൂടെ ഒട്ടേറെ പേരെ പരിഗണിച്ചു. ജനുവരിയോടെ ഒരു പരിധിവരെ തീർക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചേംബർ പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു. കെ പ്രവീൺ കുമാർ എം എൻ എ മുഖ്യാതിഥിയായി.

മുൻ ചേംബർ പ്രസിഡന്റുമാരായ ടി പി അഹമ്മദ് കോയ, സുബൈർ കൊളക്കാടൻ, റാഫി പി ദേവസി എന്നിവർ ചേംബറിന്റെ മെമ്മോറാണ്ടം മന്ത്രിക്ക് സമർപ്പിച്ചു.

സെക്രട്ടറി ബോബിഷ് കുന്നത്ത്, ഡോ. കെ. മൊയ്തു, എം മുസമ്മിൽ, അർഷാദ് ആദി രാജ, പി എ ആസിഫ് എന്നിവർ പ്രസംഗിച്ചു.

Revenue Minister A P Anil Kumar said Kozhikode’s proposed Integrated Mobility Hub is under consideration as a long-term solution to the city’s traffic congestion and to streamline public transport. He added that land identification, a feasibility study and a DPR are needed, and that a meeting of all district MLAs will be convened to discuss the next steps.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/391644/calicut-integrated-mobility-hub-traffic-relief)