---
title: "മേപ്പയൂർ നിടുമ്പൊയിലിൽ തെരുവുനായ ശല്യം രൂക്ഷം; ഭീതിയിൽ വിദ്യാർഥികളും രക്ഷിതാക്കളും"
english_title: "Stray Dog Menace Intensifies in Meppayur Nidumboyil, Students and Parents Worried"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/390796/meppayur-nidumboyil-stray-dog-menace"
published_at: "2026-11-08T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af090743c75c_meppayur-nidumboyil-stray-dog-menace.jpg"
keywords: ["StrayDogs", "KeralaNews", "AnimalAttack", "SchoolSafety", "LocalBody"]
---

# മേപ്പയൂർ നിടുമ്പൊയിലിൽ തെരുവുനായ ശല്യം രൂക്ഷം; ഭീതിയിൽ വിദ്യാർഥികളും രക്ഷിതാക്കളും

> **Lead Summary:** മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽപ്പെട്ട നിടുമ്പൊയിൽ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. രണ്ട് അങ്കണവാടികളും രണ്ട് സ്കൂളുകളും ഒരു മദ്രസയും പ്രവർത്തിക്കുന്ന പ്രദേശത്ത് തെരുവുനായ ശല്യം വർധിച്ചതോടെ വിദ്യാർഥികളും രക്ഷിതാക്കളും ഭീതിയിലാണ്.

## Article Content

മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽപ്പെട്ട നിടുമ്പൊയിൽ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. രണ്ട് അങ്കണവാടികളും രണ്ട് സ്കൂളുകളും ഒരു മദ്രസയും പ്രവർത്തിക്കുന്ന പ്രദേശത്ത് തെരുവുനായ ശല്യം വർധിച്ചതോടെ വിദ്യാർഥികളും രക്ഷിതാക്കളും ഭീതിയിലാണ്.

പ്രദേശത്ത് വളർത്തുമൃഗങ്ങൾക്കുനേരെ തെരുവുനായകളുടെ ആക്രമണം പതിവായിരിക്കുകയാണ്. തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ യോഗം ചേർന്നു.

പ്രശ്നത്തിന് പരിഹാരം തേടി ജില്ലാ കലക്ടർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകാൻ യോഗം തീരുമാനിച്ചു.

വാർഡ് മെമ്പർ ഹന്നത്ത് ബീഗം അധ്യക്ഷത വഹിച്ചു. യു.എൻ. മോഹനൻ, പി.ജി. രാജീവ്, എ. വാസു, പി. വിജയൻ, പി. ആനന്ദൻ, അശ്വതി, ഇ.എം. മോളി, എ.പി. രവി, പി. ഉഷ എന്നിവർ സംസാരിച്ചു.

Stray dog attacks have become a growing concern in Nidumboyil, Meppayur, where two anganwadis, two schools and a madrasa function. Residents have held a meeting and decided to submit petitions to the district collector and local officials seeking urgent action.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/390796/meppayur-nidumboyil-stray-dog-menace)