---
title: "സി.പി.ആർ മുതൽ റോപ്പ് റെസ്ക്യൂ വരെ; കടലുണ്ടി ശ്രീദേവി എ.യു.പി സ്കൂളിൽ കുരുന്നുകൾക്ക് ജീവൻരക്ഷാ പാഠങ്ങളുമായി അഗ്നിരക്ഷാസേന"
english_title: "Safety Awareness and First Aid Training Held at Kadalundi Sreedevi AUP School"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/390697/kadalundi-school-safety-first-aid-training"
published_at: "2026-11-07T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aef5b4dac12b_kadalundi-school-safety-first-aid-training.jpg"
keywords: ["SafetyAwareness", "FirstAidTraining", "FireAndRescue", "CPRTraining", "SchoolSafety"]
---

# സി.പി.ആർ മുതൽ റോപ്പ് റെസ്ക്യൂ വരെ; കടലുണ്ടി ശ്രീദേവി എ.യു.പി സ്കൂളിൽ കുരുന്നുകൾക്ക് ജീവൻരക്ഷാ പാഠങ്ങളുമായി അഗ്നിരക്ഷാസേന

> **Lead Summary:** കോഴിക്കോട്: കടലുണ്ടി ശ്രീദേവി എ.യു.പി സ്കൂളിലെ സീഡ് ക്ലബ്ബും ജെ.ആർ.സിയും സംയുക്തമായി സുരക്ഷാ ബോധവൽക്കരണ ക്ലാസും പ്രഥമശുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു.

## Article Content

കോഴിക്കോട്: കടലുണ്ടി ശ്രീദേവി എ.യു.പി സ്കൂളിലെ സീഡ് ക്ലബ്ബും ജെ.ആർ.സിയും സംയുക്തമായി സുരക്ഷാ ബോധവൽക്കരണ ക്ലാസും പ്രഥമശുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു.

മീഞ്ചന്ത അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ റഫീഖ് കാവിൽ ബോധവൽക്കരണ ക്ലാസ് നയിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ കെ. ശ്രീജിത്ത് മാസ്റ്റർ പരിപാടികൾക്ക് നേതൃത്വം നൽകി.

അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ ശൈലേഷ്, അശ്വിനി, അമേയ എന്നിവർ സി.പി.ആർ ഉൾപ്പെടെയുള്ള പ്രഥമശുശ്രൂഷാ പരിശീലനം നൽകി. തുടർന്ന് പ്രായോഗിക അഗ്നിശമന പ്രവർത്തനങ്ങളും റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളുടെ പ്രദർശനവും വിദ്യാർത്ഥികൾക്ക് കാണിച്ചുകൊടുത്തു.

ചെറിയ ക്ലാസുകളിൽ പഠിക്കുന്ന കാലം മുതൽതന്നെ സ്വയംരക്ഷയുടെ പ്രായോഗിക രീതികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.

സീഡ് ക്ലബ്ബ് കൺവീനർ സജിത്ത് കുന്നോത്ത് ബോധവൽക്കരണ പരിപാടി ഏകോപിപ്പിച്ചു.

Kadalundi Sreedevi AUP School conducted a joint safety awareness class and first aid training programme with the participation of the Seed Club and JRC. Fire and rescue officials also demonstrated CPR, fire-fighting techniques and rope rescue operations for students.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/390697/kadalundi-school-safety-first-aid-training)