---
title: "'കൈകാര്യം ചെയ്ത വകുപ്പുകൾക്ക് പുതുജീവൻ നൽകിയ നേതാവ്'; ടി.എം. ജേക്കബിനെ അനുസ്മരിച്ച് സി. വീരാൻകുട്ടി"
english_title: "C. Veerankutty Remembers T.M. Jacob as a Leader Who Revitalized Departments"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/389509/tm-jacob-memorial-c-veerankutty"
published_at: "2026-10-30T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae4b0d86c9c2_tm-jacob-memorial-c-veerankutty.jpg"
keywords: ["TMCJacob", "KeralaCongress", "Perambra", "CVeerankutty", "MemorialMeeting"]
---

# 'കൈകാര്യം ചെയ്ത വകുപ്പുകൾക്ക് പുതുജീവൻ നൽകിയ നേതാവ്'; ടി.എം. ജേക്കബിനെ അനുസ്മരിച്ച് സി. വീരാൻകുട്ടി

> **Lead Summary:** പേരാമ്പ്ര: കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ടി.എം. ജേക്കബിന്റെ 15-ാം ചരമവാർഷികം കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ പരിപാടിയുടെ ഭാഗമായി ടി.എം. ജേക്കബിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

## Article Content

പേരാമ്പ്ര: കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ടി.എം. ജേക്കബിന്റെ 15-ാം ചരമവാർഷികം കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ പരിപാടിയുടെ ഭാഗമായി ടി.എം. ജേക്കബിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

അനുസ്മരണ യോഗം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സി. വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. മികവുറ്റ ഭരണാധികാരിയായിരുന്ന ടി.എം. ജേക്കബ്, നിയമസഭയിൽ താൻ കൈകാര്യം ചെയ്ത വകുപ്പുകൾക്ക് പുതുജീവൻ നൽകാൻ പ്രയത്നിച്ച നേതാവായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.

പാർട്ടി ജില്ലാ പ്രസിഡന്റ് കെ.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പാർട്ടി ഭാരവാഹികളായ രാജൻ വർക്കി, മനോജ് ആവള, പ്രദീപ് ചോമ്പാല, പ്രദീഷ് കാപ്പുങ്കര, ആഷിക് അശോക്, വി.ഡി. ജോസ്, എം. സജേഷ്, കെ. അബ്ദുൾ നാസർ, രാംദാസ് കൂത്താളി, കെ.എം. ശൈലേഷ് എന്നിവർ സംസാരിച്ചു.

The Kerala Congress district committee in Perambra observed the 15th death anniversary of former minister and party leader T.M. Jacob with floral tributes and a memorial meeting. Party state general secretary C. Veerankutty said Jacob was an able administrator who worked to revive the departments he handled in the Assembly.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/389509/tm-jacob-memorial-c-veerankutty)