---
title: "അപകടസമയത്ത് രക്ഷകരാകാൻ വിദ്യാർഥികളും; ചാലിയം സ്കൂളിൽ എൻഎസ്എസ് വളണ്ടിയർമാർക്ക് പരിശീലനം"
english_title: "Students Trained to Act in Emergencies at Chaliyam School NSS Camp"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/389033/students-emergency-training-chaliyam-school-nss"
published_at: "2026-10-27T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0be6095366_students-emergency-training-chaliyam-school-nss.jpg"
keywords: ["NSSTraining", "FireSafety", "CPRTraining", "RescueDrills", "KeralaEducation"]
---

# അപകടസമയത്ത് രക്ഷകരാകാൻ വിദ്യാർഥികളും; ചാലിയം സ്കൂളിൽ എൻഎസ്എസ് വളണ്ടിയർമാർക്ക് പരിശീലനം

> **Lead Summary:** കോഴിക്കോട്: ഫറോക്ക് ചാലിയം ഉമ്പിച്ചിഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന്റെ എൻഎസ്എസ് യൂണിറ്റിനു വേണ്ടി ഏകദിന സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു.

## Article Content

കോഴിക്കോട്: ഫറോക്ക് ചാലിയം ഉമ്പിച്ചിഹാജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന്റെ എൻഎസ്എസ് യൂണിറ്റിനു വേണ്ടി ഏകദിന സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു.

മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു. വനിതാ ഫയർ ഓഫീസർ അമേയ, ഹോം ഗാർഡ് (ഫയർ സർവീസ്) എൻ. അനൂപ് എന്നിവർ അത്യാവശ്യ ഘട്ടങ്ങളിലെ ജീവൻ രക്ഷാപ്രവർത്തനമായ സിപിആർ നൽകുന്നതിനും വിവിധ ഫയർ എക്സ്റ്റിംഗ്വിഷറുകൾ ഉപയോഗിക്കുന്നതിനും പ്രായോഗിക പരിശീലനം നൽകി.

സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷീജ ടീച്ചർ പരിശീലന പരിപാടിയുടെ കോർഡിനേറ്റർ ആയിരുന്നു. പാചകവാതക ലീക്ക് ഉൾപ്പെടെ അഗ്നിബാധ സാധ്യതകളും പ്രതിരോധ മാർഗങ്ങളും ക്ലാസിൽ വിശദീകരിച്ചു.

റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളിലും വളണ്ടിയർമാർക്ക് പ്രായോഗിക പരിശീലനം നൽകി. തുടർന്ന് വിദ്യാർത്ഥികളുടെ നിരവധി സംശയങ്ങൾക്ക് ഉദ്യോഗസ്ഥർ മറുപടി നൽകി. എൻഎസ്എസ് വളണ്ടിയർ മുഹമ്മദ് ഷംറാസ് സ്വാഗതവും മുഹമ്മദ് മർവാൻ നന്ദിയും പ്രകാശിപ്പിച്ചു.

യൂണിറ്റ് ലീഡർ അമാൻ സിനാൻ പരിപാടികൾക്ക് നേതൃത്വം നൽകി.

Farook Chaliyam Umpichi Haji Memorial Higher Secondary School organized a one-day safety training session for its NSS unit. Fire service officials demonstrated CPR, fire extinguisher use, gas leak precautions, and rope rescue techniques for the volunteers.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/389033/students-emergency-training-chaliyam-school-nss)