---
title: "ജൽ ജീവൻ മിഷൻ ലാബുകളിൽ കെമിസ്ട്രി ബിരുദധാരികൾക്ക് അവസരം"
english_title: "Contract Jobs for Chemistry Graduates in Jal Jeevan Mission Labs"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/388570/jal-jeevan-mission-labs-chemistry-jobs"
published_at: "2026-10-24T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adca1be9391a_jal-jeevan-mission-labs-chemistry-jobs.jpg"
keywords: ["JalJeevanMission", "ChemistryGraduates", "KeralaWaterAuthority", "ContractJobs"]
---

# ജൽ ജീവൻ മിഷൻ ലാബുകളിൽ കെമിസ്ട്രി ബിരുദധാരികൾക്ക് അവസരം

> **Lead Summary:** കോഴിക്കോട് :കേരള ജല അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന് കീഴിൽ ജൽ ജീവൻ മിഷൻ ലാബുകളിലേക്ക് കെമിസ്ട്രി ബിരുദധാരികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ, ടെക്നിക്കൽ മാനേജർ തസ്തികകളിലാണ് നിയമനം.

## Article Content

കോഴിക്കോട് :കേരള ജല അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന് കീഴിൽ ജൽ ജീവൻ മിഷൻ ലാബുകളിലേക്ക് കെമിസ്ട്രി ബിരുദധാരികളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ, ടെക്നിക്കൽ മാനേജർ തസ്തികകളിലാണ് നിയമനം.

ഡെപ്യൂട്ടി ക്വാളിറ്റി മാനേജർ തസ്തികയിലേക്ക് എൻ. എ. ബി. എൽ മാനദണ്ഡങ്ങൾ പ്രകാരമുള്ള പ്രവൃത്തിപരിചയം നിർബന്ധമാണ്. പരമാവധി പ്രായപരിധി 45 വയസ്സാണ്.

ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി നവംബർ നാലിന് ജൽ ജീവൻ മിഷൻ ജില്ലാ ഓഫിസിൽ കൂടിക്കാഴ്ചയിൽ ഹാജരാകണം.

**ഫോൺ: 0495 237 4570**

Kerala Water Authority’s Quality Control wing is recruiting chemistry graduates on a contract basis for Jal Jeevan Mission labs. The posts are Deputy Quality Manager and Technical Manager, and eligible candidates must attend the interview at the district office on November 4 with original certificates and copies.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/388570/jal-jeevan-mission-labs-chemistry-jobs)