---
title: "കായിക താരങ്ങൾക്ക് ആശ്വാസമായി സ്പോർട്സ് ആയുർവേദ"
english_title: "Sports Ayurveda Eases the Burden for Athletes"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/387749/sports-ayurveda-eases-athletes"
published_at: "2026-10-19T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5d2dd71ea7_sports-ayurveda-eases-athletes.jpg"
keywords: ["SportsAyurveda", "NationalAyushMission", "KozhikodeSportsMeet", "AyurvedaHospital", "AthleteCare"]
---

# കായിക താരങ്ങൾക്ക് ആശ്വാസമായി സ്പോർട്സ് ആയുർവേദ

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് വെച്ച് നടന്ന ജില്ലാ കായികമേളയിൽ സ്പോർട്സ് ആയുർവേദ മെഡിക്കൽ സംഘം സജീവ സാന്നിധ്യമായി മാറി. തലയാട് ഗവ. ആയുർവേദ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'നാഷണൽ ആയുഷ് മിഷന്റെ' സ്പോർട്സ് ആയുർവേദ പദ്ധതിയാണ് കായികമേളയിൽ പങ്കെടുത്ത താരങ്ങൾക്ക് ആവശ്യമായ ചികിത്സാസൗകര്യങ്ങൾ ലഭ്യമാക്കിയത്.

## Article Content

കോഴിക്കോട്: കോഴിക്കോട് വെച്ച് നടന്ന ജില്ലാ കായികമേളയിൽ സ്പോർട്സ് ആയുർവേദ മെഡിക്കൽ സംഘം സജീവ സാന്നിധ്യമായി മാറി. തലയാട് ഗവ. ആയുർവേദ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'നാഷണൽ ആയുഷ് മിഷന്റെ' സ്പോർട്സ് ആയുർവേദ പദ്ധതിയാണ് കായികമേളയിൽ പങ്കെടുത്ത താരങ്ങൾക്ക് ആവശ്യമായ ചികിത്സാസൗകര്യങ്ങൾ ലഭ്യമാക്കിയത്.

മത്സരങ്ങൾക്കിടയിൽ ഉണ്ടാകുന്ന പരുക്കുകൾക്ക് ആയുർവേദ ചികിത്സാരീതികൾപിന്തുടർന്നുകൊണ്ടുള്ള പ്രഥമശുശ്രൂഷയും ബാൻഡേജിംഗും ഉൾപ്പെടെയുള്ള സേവനങ്ങൾ സംഘം നൽകി. ഇതിനുപുറമേ, പരുക്കുകൾ പ്രതിരോധിക്കുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങളും കായികതാരങ്ങൾക്ക് നൽകി.

തലയാട് ഗവ. ആയുർവേദ ആശുപത്രിയിലെ സ്പോർട്സ് ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ഗീതു ജിയുടെ നേതൃത്വത്തിലാണ് പ്രാഥമിക ചികിത്സകൾ നൽകിയത്. സ്പോർട്സ് ആയുർവേദ തെറാപ്പിസ്റ്റ് രേഷ്മ സി. എസ്., ഷിനു ഷിഹാബുദീൻ, ശബ്‌ല എന്നിവരും സേവനം അനുഷ്ഠിക്കുന്നു. ഇതിനകം 200 ഓളം കായികതാരങ്ങൾക്ക് പ്രഥമശുശ്രൂഷ നൽകി.

The Sports Ayurveda medical team from Thalayad Government Ayurveda Hospital provided first aid, bandaging and injury-prevention guidance at the Kozhikode district sports meet. Around 200 athletes received treatment under the National Ayush Mission project.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/387749/sports-ayurveda-eases-athletes)