---
title: "സുവർണ്ണാവസരം;  ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്ന  പ്രവാസികൾക്കായി കോഴിക്കോട്ട് നോർക്കയുടെ സൗജന്യ ശില്പശാല"
english_title: "NORKA to Hold Free Entrepreneurship Workshop in Kozhikode for Expats"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/386906/norka-free-entrepreneurship-workshop-kozhikode"
published_at: "2026-10-13T19:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace33524f0af_norka-free-entrepreneurship-workshop-kozhikode.jpg"
keywords: ["NorkaRoots", "EntrepreneurshipWorkshop", "KozhikodeNews", "ExpatReturnees", "BusinessSupport"]
---

# സുവർണ്ണാവസരം;  ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്ന  പ്രവാസികൾക്കായി കോഴിക്കോട്ട് നോർക്കയുടെ സൗജന്യ ശില്പശാല

> **Lead Summary:** കോഴിക്കോട്: പ്രവാസികൾക്കും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവർക്കും പുതിയതായി സംരംഭങ്ങൾ ആരംഭിക്കുന്നതിന് സഹായമേകുന്നതിനായി നോർക്ക റൂട്ട്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്റർ നവംബർ മാസം കോഴിക്കോട് ജില്ലയിൽ സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു.

## Article Content

കോഴിക്കോട്: പ്രവാസികൾക്കും പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവർക്കും പുതിയതായി സംരംഭങ്ങൾ ആരംഭിക്കുന്നതിന് സഹായമേകുന്നതിനായി നോർക്ക റൂട്ട്സിന്റെ കീഴിൽ പ്രവർത്തിക്കുന്ന നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്റർ നവംബർ മാസം കോഴിക്കോട് ജില്ലയിൽ സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു.

സംരംഭം തുടങ്ങുന്നതിനാവശ്യമായ വിദഗ്ദ്ധ മാർഗ്ഗനിർദ്ദേശങ്ങൾ, സർക്കാരിന്റെ വിവിധ സബ്‌സിഡി പദ്ധതികൾ, വിവിധ ബാങ്ക് വായ്പാ സൗകര്യങ്ങൾ, ആവശ്യമായ ലൈസൻസുകൾ നേടേണ്ട വിധം തുടങ്ങിയ നിർണ്ണായക വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ നയിക്കും. കൂടാതെ സംരംഭകർക്കായി പ്രത്യേക സംശയ നിവാരണ സെഷനും ശില്പശാലയിൽ ഉണ്ടായിരിക്കുന്നതാണ്.

ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ള പ്രവാസികൾ ഒക്ടോബർ 22-നകം തങ്ങളുടെ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ പറയുന്ന നമ്പറുകളിലോ ഇമെയിൽ വഴിയോ ബന്ധപ്പെടാവുന്നതാണ്.

ഇമെയിൽ: [nbfc.coordinator@gmail.com](mailto://nbfc.coordinator@gmail.com)

ഫോൺ: 0471-2770534, 8592958677

**English Summary:**

NORKA Roots Business Facilitation Centre (NBFC) will organize a free one-day entrepreneurship workshop in Kozhikode this November for expats and returnees planning to start new ventures. The session will cover business guidance, government subsidy schemes, bank loan options, and licensing procedures, with registration open until October 22.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/386906/norka-free-entrepreneurship-workshop-kozhikode)