---
title: "ഓഡിറ്റ് കുരുക്കുകള്‍ അഴിക്കുവാന്‍ 'സ്വസ്ഥം തദ്ദേശം' പദ്ധതിയുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്"
english_title: "Local Self-Government Department launches ‘Swastham Thaddesham’ to clear audit hurdles"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/385956/swastham-thaddesham-audit-issues-kerala"
published_at: "2026-10-07T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac6317a1bea7_swastham-thaddesham-audit-issues-kerala.jpg"
keywords: ["LocalSelfGovernment", "KeralaAudit", "AuditSettlement", "Kozhikode", "Municipalities"]
---

# ഓഡിറ്റ് കുരുക്കുകള്‍ അഴിക്കുവാന്‍ 'സ്വസ്ഥം തദ്ദേശം' പദ്ധതിയുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്

> **Lead Summary:** > **കോഴിക്കോട്: **ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തീര്‍പ്പ് കല്പ്പിക്കുവാന്‍ ബാക്കിയുളള ഓഡിറ്റ് പരാമര്‍ശങ്ങള്‍ പരിഹരിക്കുവാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് കോഴിക്കോടിന്റെ നേതൃത്വത്തില്‍ നൂതന പദ്ധതിയായ “സ്വസ്ഥം തദ്ദേശം“ ആരംഭിച്ചു. ജില്ലയിലെ 91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഏറ്റവും ഒടുവിലത്തെ 3 വര്‍ഷങ്ങളിലെ ഓഡിറ്റ് തടസ്സങ്ങളാണ് പരിശോധിച്ച്, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ സഹായത്തോടെ പരിഹരിക്കുവാന്‍ പോകുന്നത്.

## Article Content

> **കോഴിക്കോട്: **ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തീര്‍പ്പ് കല്പ്പിക്കുവാന്‍ ബാക്കിയുളള ഓഡിറ്റ് പരാമര്‍ശങ്ങള്‍ പരിഹരിക്കുവാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് കോഴിക്കോടിന്റെ നേതൃത്വത്തില്‍ നൂതന പദ്ധതിയായ “സ്വസ്ഥം തദ്ദേശം“ ആരംഭിച്ചു. ജില്ലയിലെ 91 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഏറ്റവും ഒടുവിലത്തെ 3 വര്‍ഷങ്ങളിലെ ഓഡിറ്റ് തടസ്സങ്ങളാണ് പരിശോധിച്ച്, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ സഹായത്തോടെ പരിഹരിക്കുവാന്‍ പോകുന്നത്.

തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ ധനപരമായ അടിത്തറ ഭദ്രമാക്കുന്നതിനും ഓഡിറ്റ് കുരുക്കുകള്‍ അഴിച്ചുവെച്ചു നാടിന് മുമ്പില്‍ തലഉയര്‍ത്തി നില്‍ക്കുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പര്യാപ്തമാക്കുന്നതിനാണ് സ്വസ്ഥം തദ്ദേശം പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി വകുപ്പില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്‍മാര്‍ ഓഡിറ്റ് മിത്രങ്ങളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുന്നതാണ്.

പദ്ധതിയുടെ ആദ്യപടിയായി ജില്ലയിലെ 7 മുനിസിപ്പാലിറ്റികളിലേയും 12 ബ്ലോക്ക് പഞ്ചായത്തുകളിലെയും ജനപ്രതിനിധികളുടെ ശില്‍പ്പശാല സംഘടിപ്പിച്ചു. ജില്ലാ ജോയിന്റ് ഡയറക്ടര്‍ എന്‍.കെ.ഹരീഷിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. മില്ലിമോഹന്‍ ശില്പ ശാല ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന ഓഡിറ്റ് വകുപ്പു് ജോയിന്റ് ഡയറക്ടര്‍ എസ്. സ്‍നിഗ്‍ദ, ഓഡിറ്റ് ഓഫീസര്‍ ഇ.വി. ഹരി, ഡെപ്യൂട്ടി ഡയറക്ടർ ജസീർ, ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി.ഷാഹുല്‍ ഹമീദ്, അസി.ഡയറക്ടര്‍ അനില്‍കുമാര്‍ നൊച്ചിയില്‍, പി പ്രകാശൻ എന്നിവര്‍ ക്ലാസെടുത്തു.

ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ എ.രാജേഷ് സ്വാഗതവും ജില്ലാ ജോയിന്റ് ഡയറക്ടര്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ടി.മനോജ് നന്ദിയും പറഞ്ഞു.പരിപാടിയുടെ ഭാഗമായി ബ്ലോക്ക് തലത്തിൽ ഓഡിറ്റ്‌ മിത്രങ്ങളുടെ സഹായത്തോടെ ക്ലിനിക്കുകൾ നവംബർ മാസത്തിൽ നടത്തുന്നതാണ്.സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ മേൽനോട്ടത്തിൽ നവംബർ ഡിസംബർ മാസങ്ങളിലായി ഓഡിറ്റ്‌ അദാലത്തുകൾ നടത്തിയാണ് തടസ്സങ്ങളിൽ തീർപ്പ് കൽപ്പിക്കുക.

The Kozhikode district unit of the Local Self-Government Department has launched the ‘Swastham Thaddesham’ initiative to resolve pending audit objections in local bodies. The project will review the last three years of audit issues in 91 local self-government institutions with support from the Kerala State Audit Department and retired officials acting as audit mentors.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/385956/swastham-thaddesham-audit-issues-kerala)