---
title: "കോഴിക്കോടൻ വീഥികളിൽ മധുരവണ്ടി; ഡബിൾ ഡക്കറിൽ പലഹാരങ്ങൾ വിതരണം ചെയ്ത് നഗരയാത്ര"
english_title: "Sweet Ride Through Kozhikode: Snacks Distributed on Double-Decker Bus"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/385822/kozhikode-sweet-ride-double-decker-bus"
published_at: "2026-10-06T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac510cc82c22_kozhikode-sweet-ride-double-decker-bus.jpg"
keywords: ["BakersExpo", "Kozhikode", "KSRTC", "FoodPromotion", "DoubleDeckerBus"]
---

# കോഴിക്കോടൻ വീഥികളിൽ മധുരവണ്ടി; ഡബിൾ ഡക്കറിൽ പലഹാരങ്ങൾ വിതരണം ചെയ്ത് നഗരയാത്ര

> **Lead Summary:** കോഴിക്കോട്: മധുരം നുണഞ്ഞും പലഹാരങ്ങൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്തും ബേക്കേഴ്സ് അസോസിയേഷൻ (ബേക്ക്) അംഗങ്ങളും കുടുംബാംഗങ്ങളും കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസിൽ നഗരം ചുറ്റി യാത്ര നടത്തി. ബേക്കേഴ്സ് എക്സ്പോയുടെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘മധുരവണ്ടി നഗരവീഥിയിൽ’ യാത്ര നഗരത്തിൽ വേറിട്ട കാഴ്ചയായി.

## Article Content

കോഴിക്കോട്: മധുരം നുണഞ്ഞും പലഹാരങ്ങൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്തും ബേക്കേഴ്സ് അസോസിയേഷൻ (ബേക്ക്) അംഗങ്ങളും കുടുംബാംഗങ്ങളും കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസിൽ നഗരം ചുറ്റി യാത്ര നടത്തി. ബേക്കേഴ്സ് എക്സ്പോയുടെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘മധുരവണ്ടി നഗരവീഥിയിൽ’ യാത്ര നഗരത്തിൽ വേറിട്ട കാഴ്ചയായി.

അങ്കമാലിയിൽ ഒക്ടോബർ 9 മുതൽ 11 വരെ നടക്കുന്ന ബേക്കേഴ്സ് എക്സ്പോയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കെ.എസ്.ആർ.ടി.സി ടെർമിനലിൽ നടന്ന ചടങ്ങിൽ ഭക്ഷ്യസുരക്ഷ അസി. കമ്മീഷണർ ബിബി മാത്യു യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു.

ബേക്ക് ജില്ലാ പ്രസിഡന്റ് ദേവദാസ് തായാട്ട് അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി എം.എം. അബ്ദുൽ സലാം, പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ്, കെ.ആർ. രഞ്ജിത്, നൗഫൽ മണലൊടി, യു.വി. മഖ്ബൂൽ, എം. പ്രദീപ്, എ.കെ. ജുനൈസ്, സ്മാർട്ട് ടീം നേതാക്കളായ പി.പി. ജസീൽ, ഷമാസ് സ്വീറ്റ് വാലി, സജാദ് പാരഡൈസ്, ഷാമിൽ പാരഡൈസ് എന്നിവർ സംസാരിച്ചു.

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച യാത്ര ബാങ്ക് റോഡ്, മാനാഞ്ചിറ, പുഷ്പ ജംഗ്ഷൻ, ഭട്ട് റോഡ് വഴി കോർപ്പറേഷൻ ഓഫീസിന് സമീപത്തെ ബീച്ചിൽ സമാപിച്ചു. ടൗൺ എസ്.ഐ. എം. ഷിനാഭ് കേക്ക് മുറിച്ച് പരിപാടിക്ക് സമാപനം കുറിച്ചു.

> Members of the Bakers Association and their families took a double-decker KSRTC bus through Kozhikode as part of a promotional event for the Bakers Expo. The “Madhuravandi” campaign saw sweets and snacks distributed to the public along the route, creating a distinctive sight in the city.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/385822/kozhikode-sweet-ride-double-decker-bus)