---
title: "അപകടവേളയിൽ പതറേണ്ട; പ്രഥമശുശ്രൂഷയും ഗൃഹസുരക്ഷയും പഠിപ്പിച്ച് അഗ്നിരക്ഷാസേന"
english_title: "Fire Force Trains Club Members in First Aid and Home Safety"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/385777/fire-force-first-aid-home-safety-training"
published_at: "2026-10-06T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4bdc5d4dde_fire-force-first-aid-home-safety-training.jpg"
keywords: ["FireSafety", "FirstAid", "HomeSafety", "KozhikodeNews", "RescueTraining"]
---

# അപകടവേളയിൽ പതറേണ്ട; പ്രഥമശുശ്രൂഷയും ഗൃഹസുരക്ഷയും പഠിപ്പിച്ച് അഗ്നിരക്ഷാസേന

> **Lead Summary:** കോഴിക്കോട് : അരീക്കാട് ഫൈറ്റേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് മീഞ്ചന്ത അഗ്നിരക്ഷാസേനയുടെ സഹകരണത്തോടെ പ്രഥമശുശ്രൂഷ പരിശീലനവും ഗൃഹസുരക്ഷാ ബോധവൽക്കരണക്ലാസും സംഘടിപ്പിച്ചു.

## Article Content

കോഴിക്കോട് : അരീക്കാട് ഫൈറ്റേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് മീഞ്ചന്ത അഗ്നിരക്ഷാസേനയുടെ സഹകരണത്തോടെ പ്രഥമശുശ്രൂഷ പരിശീലനവും ഗൃഹസുരക്ഷാ ബോധവൽക്കരണക്ലാസും സംഘടിപ്പിച്ചു.

മീഞ്ചന്ത ഫയർ സ്റ്റേഷനിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ റഫീഖ്കാവിൽ ക്ലാസ് നയിച്ചു. കോഴിക്കോട് കോർപ്പറേഷൻ 41ആം വാർഡ് കൗൺസിലർ ജാഹിഷ് മുല്ലവീട്ടിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് വൈസ് പ്രസിഡണ്ട് സജിത്ത് കുമാറിന്റെ അധ്യക്ഷതയിൽ കെ എം ഹനീഫ, നാസർ അരീക്കാട് എന്നിവർ സംസാരിച്ചു.

സി പി ആർ, ചോക്കിംഗ് , ഫയർ എക്സ്റ്റിംഗ്യൂഷറുകളുടെ ഉപയോഗം വിവിധതരം റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങൾ എന്നിവയിൽ മീഞ്ചന്ത നിലയത്തിലെ ഫയർ ഓഫീസർമാരായ ആദർശ്, ഉണ്ണിമായ എന്നിവർ പ്രായോഗിക പരിശീലനം നൽകി. പാചകവാതക അപകടങ്ങളെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെപ്പറ്റിയും വിശദീകരിച്ചു.

ക്ലബ്ബ് സെക്രട്ടറി ഷംജിത്ത് അത്തിക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗിരീഷ് തുണ്ടുതറയിൽ നന്ദി പ്രകാശിപ്പിച്ചു.

The Meenchanta Fire Station, in collaboration with Areekkad Fighters Arts and Sports Club, conducted a first-aid training and home safety awareness class in Kozhikode. Fire officers demonstrated CPR, choking response, extinguisher use, rope rescue techniques, and precautions against cooking gas accidents.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/385777/fire-force-first-aid-home-safety-training)