---
title: "തദ്ദേശ ജീവനക്കാർക്ക് ആവേശമായി കോഴിക്കോട് ക്രിക്കറ്റ് ലീഗ്; എൽഎസ്ജിഡി ലയൺസ് ജേതാക്കൾ"
english_title: "Kozhikode LSGD Cricket League Held for Local Body Staff"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/385127/kozhikode-lsgd-cricket-league-local-body-staff"
published_at: "2026-10-02T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abf47dd0cec5_kozhikode-lsgd-cricket-league-local-body-staff.jpg"
keywords: ["Kozhikode Cricket League", "LSGD", "Local Body Department", "LSGD Lions"]
---

# തദ്ദേശ ജീവനക്കാർക്ക് ആവേശമായി കോഴിക്കോട് ക്രിക്കറ്റ് ലീഗ്; എൽഎസ്ജിഡി ലയൺസ് ജേതാക്കൾ

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് ജില്ലാ തദ്ദേശ സ്വയഭരണ വകുപ്പ് ജീവനക്കാർക്കായി അത്തോളി എം ജെ 2 മഡ് ടർഫിൽ രാത്രിയും പകലുമായി നടത്തിയ ആദ്യ ക്രിക്കറ്റ് ലീഗ് ക്രിക്കറ്റ് പ്രേമികളിലും ഉദ്യോഗസ്ഥർക്കിടയിലും ആവേശമായി.

## Article Content

കോഴിക്കോട്: കോഴിക്കോട് ജില്ലാ തദ്ദേശ സ്വയഭരണ വകുപ്പ് ജീവനക്കാർക്കായി അത്തോളി എം ജെ 2 മഡ് ടർഫിൽ രാത്രിയും പകലുമായി നടത്തിയ ആദ്യ ക്രിക്കറ്റ് ലീഗ് ക്രിക്കറ്റ് പ്രേമികളിലും ഉദ്യോഗസ്ഥർക്കിടയിലും ആവേശമായി.

ജോലിയിലെ വിരസത അകറ്റി സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുവാനും, സംസ്ഥാന തലത്തിൽ തദ്ദേശ ക്രിക്കറ്റ്‌ പ്രിമിയർ ലീഗ് ജേതാക്കളായ കോഴിക്കോടി ജില്ലാ ടീമിന് കൂടുതൽ മികച്ച കളിക്കാരെ കണ്ടെത്തുവനുമായിരുന്നു ക്രിക്കറ്റ് മത്സരത്തിന്റെ പ്രധാന ലക്‌ഷ്യം.

മത്സരങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയന്റ് ഡയറക്ടർ എൻ കെ ഹരീഷ് ബൗൾ ചെയ്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ് ബാറ്റ് വീശി ഉദ്ഘാടനം നിർവഹിച്ചു.

ക്രിക്കറ്റ് മാത്രമല്ല മറ്റ് കലാ കായിക മത്സരങ്ങളും സംഘടിപ്പിച്ചു ഉദ്യോഗസ്ഥരുടെ വിരസത അകറ്റി അവരെ ഉർജ്‌ജസ്വലരാക്കുവാൻ ഇത്തരം മത്സരങ്ങൾ ഉതകും എന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ ടീ ഷാഹുൽ ഹമീദ് സ്വാഗതവും ഓർഗനൈസിംഗ് കമ്മറ്റിക്ക് വേണ്ടി , കോർപ്പറേഷൻ ചെറുവണ്ണൂർ നല്ലളം സോണൽ ഉദ്യോഗസ്ഥൻ പത്മ കുമാർ നന്ദിയും അറിയിച്ചു.

പ്രൈസ് മണി ക്രിക്കറ്റ് ടൂർണ്ണമെന്റിൽ 6 ടീമുകൾ ഏറ്റുമുട്ടിയതിൽ ടീ പി ഫസൽ, അഴിയൂർ ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട്, സ്വപ്‌നേഷ് സാരംഗ്, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉള്ള എൽ എസ് ജി ഡി ലയൺസ്, എൽ എസ് ജി ഡി ലോക്കൽ ടീമുകൾ ഏറ്റുമുട്ടിയ കലാശപ്പോരാട്ടത്തിൽ എൽ എസ് ജി ഡി ലയൺസ് വിജയികളായി.

വരും വർഷങ്ങളിലും ടൂർണ്ണമെന്റ് നടത്തും എന്ന് സംഘാടകർ അറിയിച്ചു.

**English Summary:**

The first Kozhikode Cricket League for employees of the District Local Self Government Department was held at MJ 2 Mud Turf in Atholi. The tournament, conducted through day and night, aimed to reduce workplace monotony, improve efficiency in government services and identify more players for the Kozhikode district team, which had won the State Local Self Government Cricket Premier League. Six teams competed in the prize-money tournament. LSGD Lions, led by TP Fazal and Swapnesh Sarang, defeated LSGD Local in the final. Organisers said the tournament would be held in the coming years as well.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/385127/kozhikode-lsgd-cricket-league-local-body-staff)