---
title: "അറിവും ആരോഗ്യവും ആഘോഷവും; മൂടാടിയിൽ വയോജന ദിനാഘോഷം"
english_title: "International Day of Older Persons Celebrated in Moodadi"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/385033/international-day-of-older-persons-celebrated-in-moodadi"
published_at: "2026-10-01T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abe358b224eb_international-day-of-older-persons-celebrated-in-moodadi.jpg"
keywords: ["Moodadi", "International Day of Older Persons", "Senior Citizens", "Moodadi Grama Panchayat"]
---

# അറിവും ആരോഗ്യവും ആഘോഷവും; മൂടാടിയിൽ വയോജന ദിനാഘോഷം

> **Lead Summary:** മൂടാടി: അന്താരാഷ്ട്ര വയോജന ദിനത്തിൻ്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിൽ മുതിർന്ന പൗരന്മാരുടെ സംഗമം. ആയുർ വേദത്തിലൂടെ ആരോഗ്യം എന്ന വിഷയത്തിൽ ആരോഗ്യ ചർച്ച ക്ലാസ് വിവിധകലാപരിപാടികൾ എന്നിവ നടന്നു.

## Article Content

മൂടാടി: അന്താരാഷ്ട്ര വയോജന ദിനത്തിൻ്റെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തിൽ മുതിർന്ന പൗരന്മാരുടെ സംഗമം. ആയുർ വേദത്തിലൂടെ ആരോഗ്യം എന്ന വിഷയത്തിൽ ആരോഗ്യ ചർച്ച ക്ലാസ് വിവിധകലാപരിപാടികൾ എന്നിവ നടന്നു.

ഗ്രാമ പഞ്ചായത്ത് ഇ എം എസ് ഹാളിൽ നടന്ന പരിപാടി പ്രസിഡൻ്റ് എം.പി. അഖില ഉത്ഘാടനം ചെയ്തു വൈസ് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.സത്യൻ മെമ്പർമാരായ പപ്പൻ മൂടാടി, കെ.പി. കരിം സി.ഡി.എസ് ചെയർ പേഴ്സൺ പി.കെ. ഷീജ എന്നിവർ സംസാരിച്ചു.

ആയുർ വേദ മെഡിക്കൽ ഓഫീസർ ഡോ ശിവ പ്രസാദ് ക്ലാസെടുത്തു . മുതിർന പൗരൻമാരുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പഞ്ചായത് തല വയോജന ക്ളബ് പ്രസിഡൻ്റ് കെ.കെ. ശശി സ്വാഗതം പറഞ്ഞു.

**English Summary:**

> Moodadi Grama Panchayat organised a gathering of senior citizens as part of the International Day of Older Persons. The programme was held at the EMS Hall of the panchayat and included a health discussion class on “Health through Ayurveda” and various cultural programmes presented by senior citizens. Panchayat President M.P. Akhila inaugurated the event, while Vice President C.K. Sreekumar presided. Welfare Standing Committee Chairman K. Satyan, members Pappan Moodadi and K.P. Kareem, and CDS Chairperson P.K. Sheeja spoke. Ayurveda Medical Officer Dr. Siva Prasad led the health class. Panchayat-level Senior Citizens Club President K.K. Sasi welcomed the gathering.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/385033/international-day-of-older-persons-celebrated-in-moodadi)