---
title: "ഗൃഹസുരക്ഷയ്ക്ക് കരുതലോടെ; മണിക്കുളത്തു പറമ്പിൽ അഗ്നിസുരക്ഷാ ബോധവൽക്കരണവും പ്രഥമശുശ്രൂഷാ പരിശീലനവും"
english_title: "Fire Safety Awareness and First Aid Training Held at Manikkulath Peramba"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/384845/fire-safety-awareness-and-first-aid-training-held-at-manikkulath-peramba"
published_at: "2026-09-30T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abcb069f0c67_fire-safety-awareness-and-first-aid-training-held-at-manikkulath-peramba.jpg"
keywords: ["Fire Safety", "First Aid Training", "CPR Training", "Fire and Rescue"]
---

# ഗൃഹസുരക്ഷയ്ക്ക് കരുതലോടെ; മണിക്കുളത്തു പറമ്പിൽ അഗ്നിസുരക്ഷാ ബോധവൽക്കരണവും പ്രഥമശുശ്രൂഷാ പരിശീലനവും

> **Lead Summary:** കോഴിക്കോട്: തേഞ്ഞിപ്പാലം പഞ്ചായത്തിൽ മണിക്കുളത്തു പറമ്പ് റസിഡൻസ് അസോസിയേഷൻ അഗ്നിസുരക്ഷാബോധവൽക്കരണ ക്ലാസും പ്രഥമശുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു.

## Article Content

കോഴിക്കോട്: തേഞ്ഞിപ്പാലം പഞ്ചായത്തിൽ മണിക്കുളത്തു പറമ്പ് റസിഡൻസ് അസോസിയേഷൻ അഗ്നിസുരക്ഷാബോധവൽക്കരണ ക്ലാസും പ്രഥമശുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു.

അസോസിയേഷൻ പ്രസിഡൻറ് സി വിശ്വനാഥന്റെ അധ്യക്ഷതയിൽ തേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മേടപ്പിൽ ശരീഫ അസീസ് ഉദ്ഘാടനം ചെയ്തു. മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു.

വനിത ഫയർ ഓഫീസർ അശ്വിനി സി പി ആർ ഉൾപ്പെടെ പ്രഥമശുശ്രൂഷ പരിശീലനം നൽകി. പരിപാടിയിൽ പങ്കെടുത്തവർക്ക് വിവിധതരം ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിക്കുന്നതിന് പ്രായോഗിക പരിശീലനം കൊടുത്തു.

ഗ്യാസ് ലീക്ക് അപകടങ്ങളെ കുറിച്ചും പ്രതിരോധ മാർഗങ്ങളും വിശദീകരിച്ചു. അത്യാവശ്യ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാവുന്ന റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളിലും പ്രായോഗിക പരിശീലനം നൽകി.

തുടർന്ന് പങ്കെടുത്തവരുടെ സംശയങ്ങൾക്ക് ഉദ്യോഗസ്ഥർ മറുപടി നൽകി. വാർഡ് മെമ്പർ ഹരിഹരൻ ചെമ്പ്രത്തിൽ, ഫാദർ വിൽസൺ കോക്കാട്ട്, കെ എം അബ്ദുൽ കരീം, വി ശശിധരൻ എന്നിവർ സംസാരിച്ചു.

**English Summary:**

A fire safety awareness class and first aid training programme were organised by the Manikkulathu Paramba Residents Association in Thenhipalam panchayat, Kozhikode. The programme was inaugurated by Thenhipalam Grama Panchayat President Medappil Shareefa Aziz under the chairmanship of association president C. Viswanathan. Assistant Station Officer Rafeekh Kavil of Meenchanda Fire and Rescue Station led the fire safety class. Woman Fire Officer Ashwini provided first aid and CPR training. Participants also received practical training in using different types of fire extinguishers, preventing gas leak-related accidents and rope rescue operations. Officials later answered participants’ questions. Ward member Hariharan Chembraathil, Father Wilson Kokkatt, K.M. Abdul Kareem and V. Sasidharan spoke.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/384845/fire-safety-awareness-and-first-aid-training-held-at-manikkulath-peramba)