---
title: "ലഹരിക്കെതിരെ നാടുണർന്നു: ഓരോ വീട്ടിലും ജാഗ്രത, ഓരോ വാർഡിലും പ്രതിരോധം; ലഹരിക്കെതിരെ അമ്മമാരുടെ പദയാത്ര"
english_title: "Mothers’ March in Malappuram Against Drug Abuse Under Thufan Thaddesham Campaign"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/384533/mothers-march-against-drug-abuse-malappuram-thufan-thaddesham"
published_at: "2026-09-28T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aba2a1d99417_mothers-march-against-drug-abuse-malappuram-thufan-thaddesham1.jpg"
keywords: ["Operation Thufan", "Thufan Thaddesham", "Malappuram", "Drug Abuse", "Mothers March"]
---

# ലഹരിക്കെതിരെ നാടുണർന്നു: ഓരോ വീട്ടിലും ജാഗ്രത, ഓരോ വാർഡിലും പ്രതിരോധം; ലഹരിക്കെതിരെ അമ്മമാരുടെ പദയാത്ര

> **Lead Summary:** മലപ്പുറം: ലഹരി വ്യാപനത്തിനെതിരെ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ കാമ്പയിന്റെ രണ്ടാം ഘട്ടമായ ‘തൂഫാൻ തദ്ദേശം’ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലപ്പുറത്ത് അമ്മമാരുടെ പദയാത്ര സംഘടിപ്പിച്ചു.

## Article Content

മലപ്പുറം: ലഹരി വ്യാപനത്തിനെതിരെ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ കാമ്പയിന്റെ രണ്ടാം ഘട്ടമായ ‘തൂഫാൻ തദ്ദേശം’ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലപ്പുറത്ത് അമ്മമാരുടെ പദയാത്ര സംഘടിപ്പിച്ചു.

അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിലാണ് ലഹരിക്കെതിരെ ശക്തമായ ജനകീയ മുന്നറിയിപ്പുമായി അമ്മമാർ അണിനിരന്നത്. ‘അമ്മച്ചുവടുകൾ ലഹരിക്കെതിരെ’ എന്ന പേരിലായിരുന്നു പദയാത്ര.

സംസ്ഥാനത്തെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാർഡ് തല സമിതികൾ രൂപീകരിച്ച് ലഹരിക്കെതിരെ പ്രതിരോധം തീർക്കുന്ന വിപുലമായ ജനകീയ പദ്ധതിയാണ് ‘തൂഫാൻ തദ്ദേശം’. പദ്ധതിയുടെ ഭാഗമായാണ് അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിൽ അമ്മമാരുടെ പദയാത്ര സംഘടിപ്പിച്ചത്.

ലഹരിമുക്ത നാളേയ്ക്കായി നാടിന്റെ കാവലാളുകളാകാൻ അമ്മമാർ പ്രതിജ്ഞയെടുത്താണ് പദയാത്രയിൽ പങ്കെടുത്തത്. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി നൂറുകണക്കിന് സ്ത്രീകളും ജനപ്രതിനിധികളും പരിപാടിയിൽ അണിനിരന്നു.

അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല പുല്ലൂണി പദയാത്ര ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുസ്തഫ പുളളശ്ശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ലഹരി വ്യാപനത്തിനെതിരെ തദ്ദേശതലത്തിൽ ജനകീയ പങ്കാളിത്തത്തോടെ പ്രതിരോധം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘തൂഫാൻ തദ്ദേശം’ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി വാർഡ് തല സമിതികൾ രൂപീകരിച്ചാണ് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പദയാത്രയിൽ സ്ത്രീകളുടെയും ജനപ്രതിനിധികളുടെയും വലിയ പങ്കാളിത്തമാണ് ഉണ്ടായത്.

**English Summary:**

A mothers’ march was organised in Malappuram in solidarity with ‘Thufan Thaddesham’, the second phase of the Home Department’s ‘Operation Thufan: The Narco Hunt’ campaign against drug proliferation. The programme, titled ‘Ammachuvadukal Lahariykkethire’, was held at Abdurahiman Nagar Grama Panchayat. The march was inaugurated by Panchayat President Laila Pulluni, while Vice President Mustafa Pullassery presided. Hundreds of women and people’s representatives from different wards participated and took a pledge to work as community guardians for a drug-free future.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/384533/mothers-march-against-drug-abuse-malappuram-thufan-thaddesham)