---
title: "എട്ടുമാസത്തെ ശമ്പളം ആവശ്യപ്പെട്ട് 24 ദിവസമായി സമരം; മാധ്യമം ജീവനക്കാർക്ക് ഐക്യദാർഢ്യവുമായി വി.ടി. സൂരജ് എം.എൽ.എ"
english_title: " VT Suraj MLA Extends Solidarity to Madhyamam Employees on Indefinite Strike"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/384342/vt-suraj-solidarity-madhyamam-employees-indefinite-strike"
published_at: "2026-09-26T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7d9a55ba49_vt-suraj-solidarity-madhyamam-employees-indefinite-strike.jpg"
keywords: ["VT Suraj", "Madhyamam Employees", "Workers Strike", "Salary Protest", "Kozhikode", "Indefinite Strike"]
---

# എട്ടുമാസത്തെ ശമ്പളം ആവശ്യപ്പെട്ട് 24 ദിവസമായി സമരം; മാധ്യമം ജീവനക്കാർക്ക് ഐക്യദാർഢ്യവുമായി വി.ടി. സൂരജ് എം.എൽ.എ

> **Lead Summary:** കോഴിക്കോട്: തൊഴിലാളികൾക്ക് എട്ടുമാസത്തോളം ശമ്പളം ലഭിക്കാതിരിക്കുമ്പോൾ അനിശ്ചിതത്വത്തിലാവുന്ന ഒരുപാട് കുടുംബങ്ങളുണ്ടെന്ന് ഓർക്കണമെന്ന് വി.ടി. സൂരജ് എം.എൽ.എ.

## Article Content

കോഴിക്കോട്: തൊഴിലാളികൾക്ക് എട്ടുമാസത്തോളം ശമ്പളം ലഭിക്കാതിരിക്കുമ്പോൾ അനിശ്ചിതത്വത്തിലാവുന്ന ഒരുപാട് കുടുംബങ്ങളുണ്ടെന്ന് ഓർക്കണമെന്ന് വി.ടി. സൂരജ് എം.എൽ.എ.

സമരം ചെയ്യുന്ന മാധ്യമത്തിലെ തൊഴിലാളികളോടും അവരുടെ കുടുംബങ്ങളോടും ഐക്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. ശമ്പള നിഷേധത്തിനെതിരെ മാധ്യമം ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ 24ാം ദിവസം പന്തലിലെത്തി ഐക്യദാർഢ്യം അർപ്പികുകയായിരുന്നു അദ്ദേഹം.

എട്ടു മാസം ജോലി ചെയ്ത വേതനം ആവശ്യപ്പെട്ടും പട്ടിണിയാവാതിരിക്കാനും 24 ദിവസമായി സമരം ചെയ്യുന്ന മാധ്യമത്തിലെ ജീവനക്കാരെ ഹൃദ​യത്തോട് ചേർത്ത് അഭിവാദ്യം ചെയ്യുകയാണ്. ഏതൊരു സ്ഥാപനവും നല്ല രീതിയിൽ നടന്നുപോവുന്നത് തൊഴിലാളികളും മാനേജ്മെന്റും ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ്.

നിർഭാഗ്യവശാൽ അങ്ങനെയൊരു സാഹചര്യമല്ല ഇന്ന് മാധ്യമത്തിലുള്ളത്. ന്യായമായ ​ശമ്പളത്തിന് വേണ്ടി പൊരുതുകയെന്നത് ഏതൊരു തൊഴിലാളിയുടേയും അവകാശമാണ്.

ഇങ്ങനെ നിരന്തരമായ ദിവസങ്ങളിൽ സമരമിരിക്കുന്ന തൊഴിലാളികളെ പരിഗണിക്കേണ്ടതും അവരോട് സംസാരിക്കേണ്ടതും മാധ്യമത്തിന്റെ ഉത്തരവാദിത്തവും കടമയുമാണ്. ചർച്ച നടത്തി ഈ സമരം എത്രയും വേഗത്തിൽ അവസാനിപ്പിക്കാനുള്ള നടപടി മാധ്യമ സ്ഥാപനം എന്ന നിലയിൽ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാവണം.

ജനപ്രതിനിധിയെന്ന നിലയിൽ തൊഴിലാളികൾക്ക് വേണ്ടി ഇത്തരമൊരു ആവശ്യം മുന്നോട്ടുവെക്കുകയാണെന്നും അവർക്ക് പിന്തുണയർപ്പിക്കുന്നതായും എം.എൽ.എ പറഞ്ഞു. എ. ബിജുനാഥ് സ്വാഗതം പറഞ്ഞു.

**English Summary: **

Kozhikode: MLA V.T. Suraj expressed solidarity with Madhyamam employees who are observing an indefinite strike over alleged non-payment of salaries. On the 24th day of the strike, he visited the protest venue and said that workers and their families face uncertainty when salaries remain unpaid for months. He said demanding fair wages is a worker’s right and urged the management to hold discussions with the employees and take steps to end the strike at the earliest. A. Bijunath welcomed the gathering.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/384342/vt-suraj-solidarity-madhyamam-employees-indefinite-strike)