---
title: "ഗാനരംഗത്തെ മികവിന് ദേശീയ അംഗീകാരം; ലസ്ന വിലാസന് ബിഎസ്എസ്  പുരസ്കാരം"
english_title: "Lasna Vilas BSS National Award Vengeri Teacher Singer Bharat Sevak Samaj Kozhikode"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/383494/lasna-vilas-bss-national-award-vengeri-kozhikode-teacher-singer"
published_at: "2026-09-19T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaeb8d57cbf4_lasna-vilas-bss-national-award-vengeri-kozhikode-teacher-singer.jpg"
keywords: ["Lasna Vilas", "BSS Award", "Bharat Sevak Samaj National Award"]
---

# ഗാനരംഗത്തെ മികവിന് ദേശീയ അംഗീകാരം; ലസ്ന വിലാസന് ബിഎസ്എസ്  പുരസ്കാരം

> **Lead Summary:** കോഴിക്കോട്: വെങ്ങേരി സ്വദേശിനി അധ്യാപികയും ഗായികയുമായ ലസ്ന വിലാസന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം. ബിഎസ്എസ് നാഷണൽ വൈസ് ചെയർമാൻ ബി സ് ഗോപകുമാരിൽനിന്നുംപുരസ്കാരം ഏറ്റുവാങ്ങി.

## Article Content

കോഴിക്കോട്: വെങ്ങേരി സ്വദേശിനി അധ്യാപികയും ഗായികയുമായ ലസ്ന വിലാസന് ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം. ബിഎസ്എസ് നാഷണൽ വൈസ് ചെയർമാൻ ബി സ് ഗോപകുമാരിൽനിന്നുംപുരസ്കാരം ഏറ്റുവാങ്ങി.

സംഗീതരംഗത്തെ പ്രവർത്തനങ്ങൾക്കും നേട്ടങ്ങൾക്കും വിദ്യാഭ്യാസരംഗത്തെ സേവനങ്ങൾക്കും കലാ-സാംസ്കാരിക പ്രവർത്തനങ്ങളിലെ സജീവ പങ്കാളിത്തത്തിനുമുള്ള അംഗീകാരമായാണ് ഈ ദേശീയ പുരസ്കാരം ലഭിച്ചത്.

ലസ്നയുടെ കലാ-സംഗീത പ്രവർത്തനങ്ങൾക്ക് ലഭിച്ച പ്രധാന അംഗീകാരങ്ങളിൽ 2022-ഇൽ വേൾഡ് റെക്കോർഡ് , മീഡിയ സിറ്റി ചാനൽ ഓൺലൈൻ സംഗീതമത്സരത്തിലെ വിജയം , 2024-ലെ സംസ്ഥാന യുവപ്രതിഭ പുരസ്കാരം, 2024 -ലെ എ ടി ഉമ്മർ പുരസ്‌കാരം , 2025-ലെ സൗത്ത് ഇന്ത്യൻ ടെലിവിഷൻ ആൻഡ് സിനിമ അവാർഡ് എന്നിവ ഉൾപ്പെടുന്നു. കൂടാതെ നിരവധി മ്യൂസിക് ആൽബങ്ങളിലും ഗായികയായി പങ്കാളിയായിട്ടുണ്ട്.

ഭർത്താവ് ഡോ. ഷിനോജ് കുമാർ. മക്കൾ ലക്ഷ്മി എസ്. കുമാർ, ദേവദത്ത് എസ്. കുമാർ. മാതാപിതാക്കൾ: പി. ടി. വിലാസൻ, ശ്രീലത വിലാസൻ.

**English Summary:**

Vengeri native Lasna Vilas, teacher and singer from Kozhikode, received Bharat Sevak Samaj (BSS) National Award from BSS National Vice Chairman BS Gopakumar. Award given for contributions in music, education and active involvement in art-cultural activities. Her achievements include World Record in 2022, Media City Channel online music competition win, State Yuva Pratibha Award 2024, AT Ummer Award 2024, South Indian Television and Cinema Award 2025 and participation as singer in many music albums. Husband Dr Shinoj Kumar, children Lakshmi S Kumar, Devadath S Kumar, parents PT Vilasan, Sreelatha Vilasan.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/383494/lasna-vilas-bss-national-award-vengeri-kozhikode-teacher-singer)