---
title: "ഓണക്കവിതകളുടെ മധുരവുമായി സൃഷ്ടിപഥം; കോഴിക്കോട് ജില്ലാ യൂണിറ്റിന്റെ ഓണാഘോഷം ശ്രദ്ധേയമായി"
english_title: "Kozhikode Onakkavitha Samaharam Prakashanam Srishtipatham District Unit"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/381699/kozhikode-onakkavitha-samaharam-prakashanam-srishtipatham-onam-celebration-new"
published_at: "2026-09-08T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9fea0dc795a_TY.jpg"
keywords: ["Onakkavitha Samaharam", "Srishtipatham Kozhikode", "Kozhikode Onam Celebration", "Faisal Babu MLA"]
---

# ഓണക്കവിതകളുടെ മധുരവുമായി സൃഷ്ടിപഥം; കോഴിക്കോട് ജില്ലാ യൂണിറ്റിന്റെ ഓണാഘോഷം ശ്രദ്ധേയമായി

> **Lead Summary:** കോഴിക്കോട്: സൃഷ്ടിപഥം കോഴിക്കോട് ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണക്കവിത സമാഹാര പ്രകാശനവും ഓണാഘോഷവും സംഘടിപ്പിച്ചു. കോഴിക്കോട് ജില്ല സെക്രട്ടറി പ്രേമൻ തണൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ കോഴിക്കോട് ജില്ല പ്രസിഡന്റ് ഫായിസ മുനീർ അധ്യക്ഷത വഹിച്ചു.

## Article Content

കോഴിക്കോട്: സൃഷ്ടിപഥം കോഴിക്കോട് ജില്ലാ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണക്കവിത സമാഹാര പ്രകാശനവും ഓണാഘോഷവും സംഘടിപ്പിച്ചു. കോഴിക്കോട് ജില്ല സെക്രട്ടറി പ്രേമൻ തണൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ കോഴിക്കോട് ജില്ല പ്രസിഡന്റ് ഫായിസ മുനീർ അധ്യക്ഷത വഹിച്ചു.

അഡ്വ. ഫൈസൽ ബാബു എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് സുധാംശു, എഴുത്തുകാരായ ബാനു പ്രകാശ്, അഞ്ജന ശശി, ജേർണലിസ്റ്റ് എന്നിവർ മുഖ്യ അതിഥികളായി.

ഓണക്കവിത സമാഹാരം പ്രകാശനവും അധ്യാപക ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനവും ആദരവ് സമർപ്പണവും നടന്നു.

സൃഷ്ടിപഥം സ്ഥാപകൻ സിജു സേവ്യർ, സ്റ്റേറ്റ് പ്രസിഡന്റ് ബിന്ദു രാജീവ്, സ്റ്റേറ്റ് കോഓർഡിനേറ്റർ ജയശങ്കർ, സ്റ്റേറ്റ് കമ്മിറ്റി അംഗം ഹാരിസ് പരുത്തിപ്പാറ, ജില്ലാ കോഓർഡിനേറ്റർ ബിനു സനൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ സുശീല ഗോപി, ഷബ്ന ബഷീർ, സുവർണ്ണ അനീഷ്, സെമീജ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ജില്ലാ ട്രഷറർ ഫാസില കൊളത്തറ നന്ദി പറഞ്ഞു. തുടർന്ന് കലാപരിപാടികളും അരങ്ങേറി. ഓണസദ്യയും സംഘടിപ്പിച്ചിരുന്നു.

English Summary:

Kozhikode: Onakkavitha Samaharam release and Onam celebration organized under leadership of Srishtipatham Kozhikode District Unit. Function welcomed by District Secretary Preman Thanal, presided by District President Fayisa Muneer, inaugurated by Adv Faisal Babu MLA. Lyricist Sudhamshu, writers Banu Prakash, Anjana Sasi, Journalist were chief guests. Onakkavitha Samaharam release and book released in connection with Teachers Day release and felicitation were held. Founder Siju Xavier, State President Bindu Rajeev, State Coordinator Jayashankar, State Committee member Haris Paruthippara, District Coordinator Binu Sanal, Executive members Susheela Gopi, Shabna Basheer, Suvarna Aneesh, Semeja extended wishes. District Treasurer Fazila Kolathara thanked. Cultural programs and Onasadya were also organized.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/381699/kozhikode-onakkavitha-samaharam-prakashanam-srishtipatham-onam-celebration-new)