---
title: "തീപിടിത്തത്തെ നേരിടാൻ ഇനി പേടിയില്ല; മീഞ്ചന്ത സ്കൂളിൽ ഫയർ ആൻഡ് സേഫ്റ്റി പരിശീലനം"
english_title: "Fire and Safety Awareness Class Conducted At Meenchanda Ramakrishna Mission School For SPC Scouts Guides"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/380993/meenchanda-ramakrishna-mission-school-fire-safety-awareness-class-spc-scouts "
published_at: "2026-09-03T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9953a04e940_meenchanda-ramakrishna-mission-school-fire-safety-awareness-class-spc-scouts_.jpg"
keywords: ["Meenchanda Ramakrishna Mission School", "Fire Safety Awareness", "Kozhikode Fire Station", "SPC Scouts Guides", "First Aid Training"]
---

# തീപിടിത്തത്തെ നേരിടാൻ ഇനി പേടിയില്ല; മീഞ്ചന്ത സ്കൂളിൽ ഫയർ ആൻഡ് സേഫ്റ്റി പരിശീലനം

> **Lead Summary:** കോഴിക്കോട്: മീഞ്ചന്ത രാമകൃഷ്ണ മിഷൻ സ്കൂളിലെ എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾക്കുവേണ്ടി അഗ്നിസുരക്ഷാ ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു.

## Article Content

കോഴിക്കോട്: മീഞ്ചന്ത രാമകൃഷ്ണ മിഷൻ സ്കൂളിലെ എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികൾക്കുവേണ്ടി അഗ്നിസുരക്ഷാ ബോധവൽക്കരണക്ലാസ് സംഘടിപ്പിച്ചു.

മീഞ്ചന്ത ഫയർസ്റ്റേഷനിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു. വനിത ഫയർ ഓഫീസർ ഐശ്വര്യ പ്രഥമ ശുശ്രൂഷ പരിശീലനവും സി പി ആർ ട്രെയിനിങ്ങും നൽകി.

ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിക്കുന്നതിനുള്ള പ്രയോഗിക പരിശീലനം കൊടുത്തു. പാചകവാതക അപകടങ്ങളെക്കുറിച്ചും പ്രതിരോധ മാർഗങ്ങളും ക്ലാസ്സിൽ വിശദീകരിച്ചു.

സ്കൂളിൽ അധ്യാപന പരിശീലനം നടത്തുന്ന ബി എഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വി അശ്വിനി സ്വാഗതം പറഞ്ഞു. സ്കൂൾ പ്രധാനാധ്യാപിക ഗീത ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സി.ടി വിഷ്ണുപ്രിയ നന്ദി പ്രകാശിപ്പിച്ചു.

**English Summary:**

Kozhikode: Fire and safety awareness class was organized for SPC, Scout and Guide students at Meenchanda Ramakrishna Mission School. Assistant Station Officer Rafeeq Kavil from Meenchanda Fire Station led the class. Woman Fire Officer Aishwarya gave first aid and CPR training. Practical training on using fire extinguishers was given, and LPG hazards and preventive measures explained. Event led by B Ed students doing teaching practice at school - V Ashwini welcomed, Headmistress Geetha felicitated, CT Vishnupriya thanked.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/380993/meenchanda-ramakrishna-mission-school-fire-safety-awareness-class-spc-scouts )