---
title: "വയനാട് ചുരമില്ലാപ്പാത: പദ്ധതി വിശദീകരിച്ച് റവന്യൂ മന്ത്രിക്ക് പഴശ്ശിരാജ ജനകീയ കൂട്ടായ്മ നിവേദനം നൽകി"
english_title: "Wayanad Churamillapath Pazhassi Raja Bypass Revenue Minister Memorandum Submitted"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/380743/wayanad-churamillapatha-pazhassiraja-bypass-memorandum-submitted-revenue-minister"
published_at: "2026-09-01T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a96f4d19d568_wayanad-churamillapatha-pazhassiraja-bypass-memorandum-submitted-revenue-minister.jpg"
keywords: ["Pazhassi Raja Churamillapatha", "Vilangad Kunjoth Bypass", "Kerala Revenue Minister", "A P Anilkumar"]
---

# വയനാട് ചുരമില്ലാപ്പാത: പദ്ധതി വിശദീകരിച്ച് റവന്യൂ മന്ത്രിക്ക് പഴശ്ശിരാജ ജനകീയ കൂട്ടായ്മ നിവേദനം നൽകി

> **Lead Summary:** **കോഴിക്കോട്: **വയനാട് ചുരമില്ലാപ്പാത പദ്ധതിയുടെ സാധ്യതകൾ റവന്യൂ മന്ത്രി എ.പി. അനിൽകുമാറിന് നേരിൽ വിശദീകരിച്ച് പഴശ്ശിരാജ ചുരമില്ലാപ്പാത ജനകീയ കൂട്ടായ്മ നിവേദനം സമർപ്പിച്ചു. നാദാപുരം സംസ്ഥാന പാതയിലെ വിലങ്ങാട് നിന്നും വയനാട് നിരവിൽപ്പുഴ സംസ്ഥാന പാതയിലെ കുഞ്ഞോത്ത് നിന്നും ബന്ധിപ്പിക്കുന്ന പാതയാണിത്. വനത്തിലൂടെ നിർമ്മിക്കാവുന്ന 6.25 കിലോമീറ്റർ നീളമുള്ള ആകാശപ്പാതയുടെ പ്രായോഗികതയെക്കുറിച്ചാണ് പ്രതിനിധി സംഘം മന്ത്രിയോട് വ്യക്തമാക്കിയത്.

## Article Content

**കോഴിക്കോട്: **വയനാട് ചുരമില്ലാപ്പാത പദ്ധതിയുടെ സാധ്യതകൾ റവന്യൂ മന്ത്രി എ.പി. അനിൽകുമാറിന് നേരിൽ വിശദീകരിച്ച് പഴശ്ശിരാജ ചുരമില്ലാപ്പാത ജനകീയ കൂട്ടായ്മ നിവേദനം സമർപ്പിച്ചു. നാദാപുരം സംസ്ഥാന പാതയിലെ വിലങ്ങാട് നിന്നും വയനാട് നിരവിൽപ്പുഴ സംസ്ഥാന പാതയിലെ കുഞ്ഞോത്ത് നിന്നും ബന്ധിപ്പിക്കുന്ന പാതയാണിത്. വനത്തിലൂടെ നിർമ്മിക്കാവുന്ന 6.25 കിലോമീറ്റർ നീളമുള്ള ആകാശപ്പാതയുടെ പ്രായോഗികതയെക്കുറിച്ചാണ് പ്രതിനിധി സംഘം മന്ത്രിയോട് വ്യക്തമാക്കിയത്.

**

വടകരയിൽ നിന്നോ തലശ്ശേരിയിൽ നിന്നോ ചുരമില്ലാതെ ബംഗളൂരുവിലേക്ക് സഞ്ചരിക്കാൻ ഏറ്റവും ദൂരം കുറഞ്ഞ പാത കൂടിയാണ് നിർദ്ദിഷ്ട പഴശ്ശിരാജ ചുരമില്ലാപ്പാതയെന്ന് മന്ത്രിക്ക് നൽകിയ വിശദമായ നിവേദനത്തിൽ വ്യക്തമാക്കുന്നു. വിഷയം മന്ത്രിസഭയുടെ ചർച്ചയ്ക്ക് വരുമ്പോൾ അനുകൂല നിലപാട് ഉണ്ടാകുമെന്ന് ഉറപ്പുനൽകിയ റവന്യൂ മന്ത്രി, വയനാട്ടിലേക്കുള്ള ബദൽ പാതയ്ക്കായി മുന്നിട്ടിറങ്ങിയ ജനകീയ കൂട്ടായ്മയെ അഭിനന്ദിക്കുകയും ചെയ്തു.

കോഴിക്കോട് ചാലപ്പുറം സിറ്റിബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചാണ് പ്രതിനിധി സംഘം മന്ത്രിയെ കണ്ടത്. ഡി.സി.സി. പ്രസിഡന്റ് പ്രവീൺ കുമാർ എം.എൽ.എ, അഡ്വ. പി.എം. നിയാസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഖത്തർ ഇൻകാസ് പ്രസിഡന്റ് കെ.കെ. ഉസ്മാന്റെ നേതൃത്വത്തിൽ പഴശ്ശിരാജ ചുരമില്ലാപ്പാത & റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി പ്രതിനിധികളായ ഷൗക്കത്ത് അലി എരോത്ത്, ജോണി മുല്ലക്കുന്നേൽ, ഔസെപ്പച്ചൻ മണിമല, ഡോ. ഹുഷിയാർ പുതുക്കയം എന്നിവരടങ്ങുന്ന സംഘമാണ് നിവേദനം സമർപ്പിച്ചത്.

English Summary:**

The Pazhassi Raja Churamillapatha Janakeeya Kootayma met Revenue Minister A.P. Anil Kumar and presented a memorandum proposing a 6.25 km flyover route through forest land connecting Vilangad and Kunjoth. The committee explained that this route provides the shortest churam-free bypass to Bengaluru from Vadakara and Thalassery. The Minister assured favorable consideration when the project reaches Cabinet discussions and appreciated the initiative. The delegation was led by Qatar INCAS President K.K. Usman, along with DCC President Praveen Kumar MLA and other representatives in Kozhikode.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/380743/wayanad-churamillapatha-pazhassiraja-bypass-memorandum-submitted-revenue-minister)