---
title: "പൂക്കളവും ഓണസദ്യയുമായി ജോയിന്റ് കൗൺസിൽ 'നന്മ സാംസ്കാരിക വേദി' ഓണാഘോഷം ശ്രദ്ധേയമായി   "
english_title: "Joint Council Nanma Cultural Forum Onam Celebration Govt Employees"
publisher: "newskozhikode.in"
canonical_url: "https://kozhikode.truevisionnews.com/news/379424/joint-council-nanma-cultural-forum-onam-celebration"
published_at: "2026-08-21T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a87ccf119172_joint-council-nanma-cultural-forum-onam-celebration.jpg"
keywords: ["Joint Council", "Nanma Cultural Forum", "Onam Celebration", "Government Employees"]
---

# പൂക്കളവും ഓണസദ്യയുമായി ജോയിന്റ് കൗൺസിൽ 'നന്മ സാംസ്കാരിക വേദി' ഓണാഘോഷം ശ്രദ്ധേയമായി   

> **Lead Summary:** **കോഴിക്കോട്: **സർക്കാർ ജീവനക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ നന്മ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ജോയിന്റ് കൗൺസിൽ പ്രവർത്തകരുടെ ഓണാഘോഷ പരിപാടി ജോയിന്റ് കൌൺസിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്നു.

## Article Content

**കോഴിക്കോട്: **സർക്കാർ ജീവനക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ നന്മ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ജോയിന്റ് കൗൺസിൽ പ്രവർത്തകരുടെ ഓണാഘോഷ പരിപാടി ജോയിന്റ് കൌൺസിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്നു.

ടി എം സജീന്ദ്രൻ ഓണ സന്ദേശം നൽകി. ജീവനക്കാരുടെ പൂക്കളം, തിരുവാതിരക്കളി, ഓണപ്പാട്ടുകൾ എന്നിവ അരങ്ങേറി. ഓണസദ്യയും കായിക മത്സരങ്ങളും പരിപാടിയുടെ മാറ്റ് കൂട്ടി. ജോയിന്റ് കൌൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ സിന്ധു, അജിന കെ, പി. സുനിൽ കുമാർ, കെ ഷിജു, നന്മ ജില്ലാ സെക്രട്ടറി ബാബു എൽ വി, ദീപ്തി കെ പി, എ ശ്രീജിത്ത്‌, മനോജ്‌ കുമാർ പാറപ്പുറത്ത്, സുജേഷ് വി പി, മേഘന, ബിനു വിജയൻ, വിജയലക്ഷ്മി, മുരളീധരൻ, റിജേഷ്, പ്രമീള, ധന്യ കെ പി, റീന. സി. കെ തുടങ്ങിയവർ പങ്കെടുത്തു.

English Summary:

The cultural wing of government employees, Nanma Samskarika Vedi, organized an Onam celebration for Joint Council workers at the Joint Council district committee office. TM Sajeendran delivered the Onam message. Programs included floral carpet, Thiruvathirakali, Onam songs, Onasadya and sports competitions.

### Related Links & Sources
- [Original Story Source](https://kozhikode.truevisionnews.com/news/379424/joint-council-nanma-cultural-forum-onam-celebration)